Current View
ഫാക്ടറി
ഫാക്ടറി
₹ 505+ shipping charges

Book Description

വിസ്തൃതമായ മേൽക്കൂരയ്ക്കുള്ളിലെ പച്ചയായ കുറെ മനുഷ്യരുടെ ഒത്തുചേരലിന്റെ കേന്ദ്രബിന്ദുവാണ് ‘ഫാക്ടറി’ എന്ന സർഗാത്മകവും ഹൃദയസ്പർശിയുമായ ഈ നോവൽ. ഗിമ്മിക്കുകളോ ഏച്ചുകെട്ടലുകളോയില്ലാതെ കഥാപാത്രങ്ങളെ അവരവരുടെ തനതായ രൂപവും ഭാവവും സരളമായ ഭാഷാശൈലിയിൽക്കൂടി വരച്ചുകാട്ടാൻ കഥാകൃ  അത്യന്തം പരിശ്രമിച്ചിരിക്കുന്നു. ‘ഫാക്ടറി’യെന്ന ഈനോവൽ വായനക്കാരെ ഇതിലൊരു കഥാപാത്ര മാക്കിത്തീർത്തുകൊണ്ട് അവിരാമമായി വായനയുടെ പാരമ്യതയിലേു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുമെന്നതിൽ രണ്ടുപക്ഷമില്ല. രാഷ്ടീയവും സാമൂഹികവും സാമ്പത്തികവും ഗാർഹികവുമായ നിരവധി പ്രശ്നങ്ങളുടെ സമ്മിശ്രകഥാകഥനമാണീ നോവലിലെ ഓരോ കഥാഖാണ്ടങ്ങളും. അതോടൊപ്പംതന്നെ ഈകൃതി ഫാക്ടറിയിലെ വിവിധ മേഘലകളിലേയ്ക്കു വെളിച്ചം വീശുന്ന ഒരു പഠനംകൂടിയാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ നമുക്കു മുന്നിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുക ഒരു കൈത്താങ്ങാവേണ്ടിട കൈതട്ടിക്കളയുക സാമൂഹ്യചൂഷണം ചെയ്യുന്നവർക്കെതിരെ പ്രതികാരിക്കാതിരിക്കുക അതിന്റെയൊക്കെ തിക്താനുഭവങ്ങളുടെ ഭാരിച്ച ഭാണ്ഢക്കെട്ടുകൾപേറുന്ന തൊഴിലാളികൾ. ഒരു ഫാക്ടറി ഒരുപക്ഷെ ഒരു വ്യക്തിയുടെയായിരിക്കാം അല്ലെങ്കിൽ പൊതുസ്ഥാപനമായിരിക്കാം പക്ഷെ അതടച്ചുപൂട്ടുമ്പോൾ നെഞ്ചിൽ കനൽകോരിയിട്ടു ജീവിക്കുന്ന കുറെ തൊഴിലാളികളുണ്ട്‌. ചുവട്ടിൽ മഴുവെയ്ക്കാതെ നോക്കി വളർത്തുന്നൊരു തണൽ വൃക്ഷം പോലെയായിരിക്കണം ‘ഫാക്ടറി’ “കോവിലനും, പാറപ്പുറത്തും വെട്ടിത്തെളിച്ച മേഖലയിലൂടെ പട്ടാളക്കാരുടെ ജീവിതം പകർത്തുവാൻ ശ്രമിച്ച നോവലിസ്റ്റുകളാണ്‌ നന്തനാരും, വിനയനും, ഏകലവ്യനും”. ഡോ കെ.എം.തരകൻ തന്റെ “മലയാള നോവൽ സാഹിത്യ ചരിത്രം” എന്ന കൃതിയിൽ കുറിച്ചിട്ട വാചകമാണി. അവരെക്കൂടാതെ മറ്റു കഥാകാരന്മാരും പട്ടാള ജീവിതം പ്രമേയമാക്കിയിട്ടുണ്ടാകാം. മലയാള സാഹിത്യത്തിൽ അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു നോവലിസ്റ്റും കഥാകൃത്തുമാണ്‌ ‘ഫാക്ടറി’ എന്ന ഈ നോവലിന്റെ കർത്താ ശ്രീ ജോ  നെടിയാലിമോaളേൽ.   ഡോ.സൈമൺ ബർന്നബാസ്‌