Current View
സമ്പൂർണ്ണ കഥകൾ
സമ്പൂർണ്ണ കഥകൾ
₹ 550+ shipping charges

Book Description

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മങ്ങാതെ നില്ക്കുന്ന ഔത്സുക്യമാണ്‌ കഥ പറയലും കേൾക്കലും. കുഞ്ഞുന്നാളിലെ കൗതുകം യൗവ്വനത്തിലും രുചിച്ചുകൊണ്ടുള്ള പ്രയാണ മായിരിക്കണം കഥകൾക്കു പോലും. കഥപോലെ അവതരിപ്പി ക്കുമ്പോൾ അത് ആസ്വദിക്കുന്നവർ ഏറെയാണ്‌. നേരം പോക്കിന്‌ സൊള്ളിക്കൊണ്ടിരിക്കുമ്പോൾ പോലും കഥക്കൂട്ടു കൊറിക്കാനുണ്ടെങ്കിൽ എന്തു രസമാണ്‌. സാഹിത്യത്തിലെ ഹരിതശോഭ നിലനിറുത്തുന്നത് എന്നും കഥകളാണ്‌.   ശ്രീ. ജോയ് നെടിയാലിമോളേൽ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ്‌ ഈ പുസ്തകം. അവകാശ വാദങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെ വായനക്കാർക്കു മുന്നിൽ മനസ് തുറക്കുന്ന കഥാകൃത്ത്. സമകാലിക ജീവിതത്തിന്റെ മിടിപ്പായി മാറുന്ന കഥൾ ധാരാളമായുണ്ട് ഈ സമാഹാരത്തിൽ. മദ്യപാനം, സ്തീധനം, ദാരിദ്ര്യം എന്നീ കിനാവള്ളികൾ കുരുക്കിട്ട് ശ്വാസം മുട്ടിക്കുന്ന ജീവിതങ്ങൾ അനവധി. വിദ്യാഭ്യാസത്തിനോ നല്ല പെരുമാറ്റത്തിനോ മാറ്റില്ലാത്ത വിവാഹ കമ്പോളവും ലഹരിയുടെ മദം തേടി കുടുംബത്തിലുള്ളവരെ മുഴുവൻ ബലികൊടുക്കുന്ന സാത്താന്മാരും കഥാ പാത്രങ്ങളല്ല നമുക്കറിയാവുന്ന നമുക്കു മുന്നിലൂടെ കടന്നു പോകുന്നവർ തന്നെ!.   ജീവിതത്തിന്റെ അടിത്തറയും പരിപൂർണ്ണതയുമാക്കുന്ന ഈ ലോകത്ത് മനുഷ്യൻ പലപ്പോഴും പേക്കോലമായി മാറുന്ന ഇതൊരു വിശദമായ പഠനമല്ല. മറിച്ച് മനസ് തൊട്ടറിഞ്ഞ ചിലതൊക്കെ ചൂണ്ടിക്കാട്ടുന്നു എന്നുമാത്രം. വായനയുടെ ലോകത്ത് ബഹളം വെയ്ക്കുന്ന എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാണ്‌ ശ്രീ.ജോയ് നെടിയാലിമോളേൽ. സ്വന്തം കഥാപാത്രങ്ങളുടെ അന്തർമുഖത്വം സ്വയം എടുത്തണിയുന്നുവോ എഴുത്തുകാരൻ. എന്തോ?. സ്വച്ഛമായൊഴുകുന്ന നീർച്ചോല പോലെ കയ്യെത്താവുന്നതെല്ലാം തൊട്ടു നനച്ച് ഒഴുകുകയാണ്‌. ഫലത്തിനായി കൈ നീട്ടാതെ കാലം സാക്ഷാത്കരിക്കുമെന്ന ചിന്തയോടെ അക്ഷര മുറ്റത്തെ ഈ ഏകൻ കൂടുതൽ തെളിമയോടെ ഇനിയും വരും നമുക്കരികിലേക്ക് കുറെക്കൂടി ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാൻ.   ഡോ.പി.സരസ്വതി