Share this book with your friends

Aluvayum Mathicurryum / അലുവയും മത്തിക്കറിയും കുറെ ആഘോഷങ്ങളും ചില പൊറോട്ട ദുഃഖങ്ങളും/ Kure Aakhoshangalum Chila Porotta Dukhangalum

Author Name: Felix Varghese | Format: Paperback | Genre : Humor | Other Details

വളരെ സരളമായ ഭാഷയിൽ എഴുതിയിട്ടുള്ള ഈ കൃതി, ഒരേ സമയം ഓർമ്മക്കുറിപ്പും യാത്രാവിവരണവുമാണ്. ചേരുന്നതും ചേരാത്തതും എല്ലാം 'അലുവയും  മത്തിക്കറിയും' പോലെ ഒന്നിച്ചു വരുന്നു. കേട്ടുപഴകിയവയിൽ നിന്നും ഒന്ന് മാറി നടന്നു നോക്കാം. ഒരു ഉത്തമ സാഹിത്യ സൃഷ്ടിയേക്കാൾ വായനക്കാർക്ക് ആസ്വാദ്യകരമായ  അനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം.നല്ല മഴയുള്ള ദിവസം അല്ലെങ്കിൽ അലസമായ ഒരു ട്രെയിൻ യാത്രയിൽ നിങ്ങൾക്കിത് വായിച്ചു തീർക്കാം.കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക്  വരെ ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സമാഹാരം.ഇത് വായിച്ചു കഴിഞ്ഞാൽ ഓരോരുത്തർക്കും  തങ്ങളുടെ ജീവിതകഥകൾ പകർത്തിയെഴുതാൻ പ്രചോദനമാകുമെന്ന് ആത്മാർത്ഥമായി  ആശിക്കുന്നു. ഓരോ ഇടത്തിന്റേയും കഥകൾ പരിചയപെടുത്തുമ്പോഴും വായനക്കാരന് വലിയൊരു ഉത്തരവാദിത്തം കൈമാറുന്നുണ്ട്. അവയ്ക്കു പിന്നിലുള്ള ചരിത്രം പഠിക്കുക, അത് ഉൾക്കൊള്ളാൻ ശ്രെമിക്കുക. അപ്പോഴാണ് ഈ കൃതി പൂർണ്ണമാകുന്നത്.

Read More...
Paperback
Sorry, Book is not available for sale.
Paperback 165

Inclusive of all taxes

Sorry, Book is not available for sale.

Also Available On

ഫെലിക്സ് വർഗ്ഗീസ്

1987-ൽ തൃശൂർ ജില്ലയിലെ അഷ്ടമിച്ചിറയിൽ ജനനം. സെൻറ് ജോസഫ്‌സ് ആളൂർ, എസ്.എൻ ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലായി സ്ക്കൂൾ വിദ്യാഭ്യാസം. കൊല്ലം ടി.കെ.എം കോളേജിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദത്തിനു ശേഷം അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ നിന്നും ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ മുംബൈയിൽ സോഷ്യൽ ഓൺട്രിപ്രൊനേർഷിപ്/ കണ്ടെന്റ് മേഘലയിൽ ജോലി ചെയ്യുന്നു. യാത്രകളും കുക്കിങ്ങും ഏറെ പ്രിയപ്പെട്ടതാണ്.ഇവയ്ക്കുപുറമെ ചരിത്രം, ഫിലോസഫി എന്നിവയിലും തല്പരൻ. കാലികപ്രസക്‌തിയുള്ള ഒരു മലയാള ലഘുനാടകത്തിൻറെയും, ഒരു ഇംഗ്ളീഷ് നോൺ-ഫിക്ഷൻ കൃതിയുടെയും പണിപ്പുരയിലാണ്.

email: writerfelix1@gmail.com

Read More...

Achievements