Share this book with your friends

Chila Urumbu Chinthakal / ചില ഉറുമ്പുചിന്തകൾ

Author Name: Manu | Format: Paperback | Genre : Literature & Fiction | Other Details

വെള്ളക്കെട്ടിൽ നിന്നും രക്ഷതേടാൻ ഒരുമിച്ചു ഒരു കൂമ്പാരം പോലെ കൂടി ഒന്നിനുമുകളിൽ ഒന്നായിഒരു ചോർപ്പു കമഴ്ത്തിവച്ചപോലെ നിന്നു വെള്ളത്തിനു മുകളിലെ ഒരു ചെടിയുടെ ചില്ലയിലേക്കു രക്ഷപ്പെടുന്ന ഉറുമ്പുകളെ കൗതുകത്തോടെ ഞാൻ നോക്കി നിൽക്കുന്നതു കണ്ടു നമ്മൾ ഉറുമ്പുകളെ കണ്ടു പഠിക്കണം, ഉറുമ്പുകളെ പോലെ ജീവിക്കണം എന്നു അച്ഛൻ അന്നു പറഞ്ഞപ്പോൾ എന്റെ കുഞ്ഞു തലച്ചോറിന് അതു ശരിയായ അർത്ഥത്തിൽ മനസിലാക്കാൻ കഴിഞ്ഞില്ല, എങ്കിലുമെല്ലാം മനസിലായി എന്ന ഭാവത്തിൽ സമ്മതം എന്ന അർത്ഥത്തിൽ തല കുലുക്കി. എന്റെ പ്രസന്നമായ പ്രതികരണം കണ്ടിട്ടാവണം അച്ഛൻ ഉറുമ്പുകളെ കുറിച്ചു കൂടുതൽ വാചാലനായത്.

അന്ന് അറിഞ്ഞോ അറിയാതെയോ എന്റെ കുഞ്ഞു മനസിൽ ആദ്യ കഥയുടെ വിത്തു പാകുക യായിരുന്നു അച്ഛൻ.

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മനു

'മനു' എന്ന തൂലികാനാമത്തിൽ  ചിത്ര രചന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ എഴുതുകയും ചെയ്യുന്ന മലയാളത്തിലെ ഒരു ചെറുകഥാകൃത്താണ് മനോജ് കുമാർ.  അദ്ദേഹം തിരുവനന്തപുരത്താണ് ജനിച്ചത്

  ഒരു 3D ആനിമേറ്ററായി ജോലി ചെയ്യുകയാണ് അദ്ദേഹം .  പുസ്തക രൂപത്തിൽ മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ രചനയാണിത്.  സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം സാമൂഹിക അനീതികളെയും, ദൈവശാസ്ത്രപരമായ അർത്ഥശൂന്യതയെയും , അന്ധവിശ്വാസങ്ങളെയും  നിരന്തരം വിമർശിച്ചെഴുതുന്നു.  ഈ പുസ്തകത്തിൽ 14 ചെറുകഥകൾ അടങ്ങിയിരിക്കുന്നു.

 അദ്ദേഹം തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹം എന്ന സ്ഥലത്തു ഭാര്യ രജനിയും രണ്ട് മക്കളായ നന്ദ കിഷോറും കൈലാഷ് നാഥും  ഒത്തു താമസിക്കുന്നു .

Read More...

Achievements

+1 more
View All