Share this book with your friends

Kaalam Kavinjozhukunnu / കാലം കവിഞ്ഞൊഴുകുന്നു

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

            കാലചക്രം കറങ്ങുന്നതുപോലെ നമ്മളും കാലധർമങ്ങൾ എന്തെന്നറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്‌കാരിക രംഗത്തെ കാവ്യവൈകൃതം പോലെ സാമൂഹ്യ രംഗങ്ങളിലും അമ്പരപ്പുണ്ടാക്കുന്ന കാഴ്ചകളാണ് കാണുന്നത്.  സത്യവും നീതിയും വലിച്ചെറിയപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. അധികാരത്തിലിരിന്ന് അനീതി നടത്തുന്നവർക്കും പെരുമ്പറ കൊട്ടൻ സൈബർ പോരാളികളുണ്ട്. അവിടെയെല്ലാം ഉപജാപകർ ഈച്ചയെ പോലെ പറന്നു നടക്കുന്നു.  

           നമ്മുടെ ജനാധിപത്യം വിനാശത്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നതിൻറെ ലക്ഷണങ്ങളാണ് കാണുന്നത്. മത മേധാവികൾ ധാരാളം ആരാധനാരീതികൾ ഉണ്ടാക്കിയതുപോലെ ഇന്ത്യക്കൊരു വ്യവസ്ഥിതി ഭരണതന്ത്രജ്ഞർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതൊന്നും സംരക്ഷിക്കാൻ അധികാരത്തിൽ വരുന്ന പല ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശ്രമിക്കാറില്ല. വികസിത രാജ്യങ്ങൾ ദൈനംദിനം ഉന്നതമായ പുരോഗതിയിലേക്ക് ഉയരുമ്പോൾ 2021-ൽ  നമ്മൾ ലോക പട്ടിണിപ്പട്ടികയിൽ നൂറ്റിയൊന്നാം സ്ഥാനം കരസ്ഥമാക്കി വിജയശ്രീലാളിതരായി നിലകൊള്ളുന്നു.  ഇങ്ങനെ യാണ് ഉദാത്തമായ മാനവികത ഉയർത്തികാണിക്കുന്നത്. കേരളം, ഗൾഫിലെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള  'കാലം കവിഞ്ഞൊഴുകുന്നു' എന്ന ലേഖനങ്ങൾ  സത്യസന്ധമായ ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. അത് അനീതിക്കെതിരെയുള്ള അഗ്‌നിജ്വാലകളായി എന്നും നിലകൊള്ളും.  

Read More...
Paperback
Paperback 165

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Read More...

Achievements