Share this book with your friends

Kaalam Marunnu / കാലം മാറുന്നു

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

"കാലം മാറുന്നു" എന്ന ശാസ്ത്ര സാങ്കേതിക ലേഖനങ്ങളിലൂടെ പുതിയ ആകാശവും പുതിയ ഭൂമിയും വെളിപ്പെടുത്തുന്നു. മനുഷ്യമനസ്സിൽ കുടികൊള്ളുന്ന നിഗുഢതകൾ ശാസ്ത്രം പുറത്തുകൊണ്ടുവരുന്നു. മണ്ണിലും വിണ്ണിലും ഞെട്ടലുകളാണ് എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. മുല്ലപ്പൂ വിപ്ലവം മുതൽ മുതലകണ്ണിരിന്റെ വിപ്ലവത്തിലെത്തിയതുപോലെ  ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലെത്തി നിൽക്കുന്നു.   മനുഷ്യരുടെ  ആശയ വിനിമയം ശക്തമായി മാറുന്ന ഒരു കാലത്തിലൂടെ സഞ്ചരിക്കാൻ കാരണം ശാസ്ത സാങ്കേതി വളർച്ച തന്നെയാണ്. മനുഷ്യർ ഭൂമിയിൽ നിന്ന് പോയത് ചന്ദ്രൻവരെ. അവിടെ കുടിൽകെട്ടി പാർക്കാൻ തയ്യാറാകുന്നു. അതിനപ്പുറവും അതിവിശാലമായൊരു ലോകമുണ്ട്. അവിടേക്കും യന്ത്ര മനുഷ്യരെ അയക്കും. ഇതൊക്കെ ഭൂമിക്ക് ഭീഷണിയാകാതെയിരിക്കട്ടെ. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Read More...

Achievements