Share this book with your friends

Kaalathinte Chirakukal / കാലത്തിൻ ചിറകുകൾ (സൗദി അറേബ്യ)

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

സൗദി അറേബ്യയിലെ പത്രത്താളുകളിൽ നിറസാന്നിധ്യമായിരുന്ന കാരൂർ സോമന്റെ അനുഭവ അറിവുകളെ അനുഭൂതിജന്യമായ നിമിഷങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് "കാലത്തിന്റെ ചിറകുകൾ" എന്ന കൃതിയിലൂടെ. സൗദി അറേബ്യയുടെ ചരിത്രവും, ഭൂമിശാസ്ത്രവും, മതവും സംസ്കാരവും, രാജഭരണവും, സമ്പത്തും, പെട്രോൾ  വ്യാപാരവും എന്ന് വേണ്ട നാം അറിയാനാഗ്രഹിക്കുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം വായിക്കുന്നവർക്ക് അവിടെപോകാതെ തന്നെ അവിടെപോയ പ്രതീതി ഉളവാകുമെന്നുറപ്പാണ്. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അറുപത്തി രണ്ട് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി  'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. മൂന്ന് കഥകൾ ഷോർട്ട് ഫിലിംസ് ആയി. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌കാരിക വിഭാഗം ചെയർമാൻ, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും  പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.

           ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി.ഈ പേപ്പർ പബ്ലിക്കേഷൻസിൻറെ ചീഫ് എഡിറ്റർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. ആമസോൺ ഇൻറർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു.  

ഭാര്യ : ഓമന തീയാട്ട്കുന്നേൽ, മക്കൾ : രാജീവ്, സിമ്മി, സിബിൻ.

.

Read More...

Achievements