Share this book with your friends

Kandethelukal / കണ്ടെത്തലൂകൾ

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ആദിമ കാല൦ മുതൽ  ഇന്നെത്തി നിൽക്കുന്ന ആധുനിക കാലത്തിലൂടെയുള്ള യാത്രയാണ് "കണ്ടെത്തലുകൾ" എന്ന ശാസ്ത്ര സാങ്കേതിക കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ലോകമെങ്ങും നഗരവത്കരണവും മനുഷ്യർക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്നുള്ള പുതിയ വഴികൾ തേടിയുള്ള ചന്ദ്രനിലേക്കുള്ള യാത്രകളും  ആധുനിക മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കാണുന്നു.  മതങ്ങൾ ജനിപ്പിച്ച ദൈവങ്ങളും ശാസ്ത്ര സത്യങ്ങളും എപ്പോഴുo പോരടിച്ചുകൊണ്ടിരിക്കുന്നു.  മണ്ണിൽ വളരുന്ന ആൽമരത്തെ ദൈവതുല്യം   വന്ദിക്കുന്ന ഒരു ജനത ആധുനികതയുടെ കടന്നുകയറ്റങ്ങളെ ഗൗരവമായി കാണുന്നില്ല. ശാസ്ത്രം പുരോഗമിച്ചതോടെ പല വിശ്വാസങ്ങളുടെയും ചരമഗീതം എഴുതിത്തുടങ്ങി. ശാസ്ത്ര വളർച്ചയിലും ദുരന്തങ്ങൾ സൃഷ്ഠിക്കപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്നതുപോലെ ശാസ്ത്രത്തെയും മനുഷ്യർ ഭയക്കുന്നു. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.

Read More...

Achievements