Share this book with your friends

Kanyastri Kakakalude Naadu / കന്യാസ്ത്രീ കാക്കകളുടെ നാട്

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ബ്രിട്ടീഷ് രാജകുമാരൻ ആഫ്രിക്കയിലെ പ്രമുഖ രാജ്യമായ ബോട്‌സ്വാനയിൽ താമസമാക്കിയത് വെറു തെയല്ല. ലോകത്തു് മറ്റെങ്ങും കാണാത്ത വിധം ലോകസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ദർ ശിക്കാൻ സാധിക്കുന്നത്. ലോകസഞ്ചാരിയായ കാരൂർ സോമൻ സമ്പന്നമായ ഇവിടുത്തെ കാഴ്ചകൾ  ഓരോ അദ്ധ്യായങ്ങളിലൂടെ പകർന്നു നൽകുന്നു.  പ്രകൃതിയെ, വന്യമൃഗങ്ങളെപോലും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുന്ന രാജ്യങ്ങൾ അപൂർവ്വമാണ്. സൃഷ്ടിയുടെ ഉറവിടം ഇവിടുത്തെ കുന്നുകളിലും പാറമല കളിലുമെന്നവർ വിശ്വസിക്കുന്നു. നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്ന രാജ്യത്തെ സുന്ദരിമാർ ആടിപ്പാടി മഴ പെയ്യിക്കുന്നത്, ക്രിസ്തീയ വിശ്വാസപ്രകാരം  കുർബാനക്ക് അപ്പത്തിന് പകരം പച്ചിറച്ചി ഭക്ഷിക്കുന്നത്,   തീകുണ്ഡ ത്തിന് മുന്നിൽ നിന്ന് പ്രാർത്ഥനയിലൂടെ രോഗത്തിന് സൗഖ്യം പ്രാപിക്കുന്നത്, വനത്തിനുള്ളിൽ സഞ്ചരിക്കുന്ന വരെ മഞ്ഞിൻ കണങ്ങൾ പറത്തികൊണ്ടുപോകുന്നത്,  പത്തി വിടർത്തി നിൽക്കുന്ന മുർഖനോടെ കാട്ടുമൂപ്പൻ കടന്നുപോകാൻ ആജ്ഞാപിക്കുമ്പോൾ അനുസരണയോടെ കടന്നുപോകുന്നത്,  മരത്തിലിരിക്കുന്ന സിംഹത്തെ വനപാലകർ ചാക്കിലാക്കുന്നതെല്ലാം കൗതുകം മാത്രമല്ല ആരെയും ആശ്ചര്യപ്പെടുത്തുന്നു. 

               മലയാള സാഹിത്യത്തിൽ ആദ്യമായിട്ടാണ് ബോട്‌സ്വാനയെപ്പറ്റിയുള്ള വളരെ ആഴത്തിലും വർണ്ണാഭമായും എഴുതപ്പെട്ട ഒരു സഞ്ചാരസാഹിത്യ കൃതി കാണുന്നത്. ആഫ്രിക്കക്കാർ പ്രകൃതിയെ സ്വന്തം മക്കളെപ്പോലെ സംര ക്ഷിക്കുക മാത്രമല്ല മണ്ണിനെ കൊല്ലാത്ത വളക്കൂട്ടുകൾ, വിഷം തീണ്ടാത്ത കായ്കനികൾ  ഇതെല്ലം പ്രകൃതിയെ ചുഷണം ചെയ്യുന്നവർക്ക് വലിയ ഗുണപാഠങ്ങളാണ് നൽകുന്നത്.വജ്രങ്ങൾ വിളയുന്ന ബോട്‌സ്വാനയെ പ്പറ്റിയെഴുതിയ 'കന്യാസ്ത്രീ കാക്കകളുടെ നാട്' കുട്ടികൾക്ക് ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കാം.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Read More...

Achievements