Share this book with your friends

Malharayude Kurippukal / മൽഹാരയുടെ കുറിപ്പുകൾ

Author Name: Malhara | Format: Paperback | Genre : Poetry | Other Details

ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾ കൊണ്ടാണ് "മൽഹാരയുടെ കുറിപ്പുകൾ” പൂർത്തിയായത്. നിങ്ങളുടെ മുൻപിൽ ഈ അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നത് എഴുത്തുകാരിയാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ സ്വത്വമാണ്. ഏതോ വനാന്തരങ്ങളിൽ പൂത്തു കൊഴിയുന്ന വനപുഷ്പത്തിൻറെ ഇതളിൽ വിരിയുന്ന നിഷ്കളങ്കമായ നിറങ്ങളുണ്ട് ഈ കുറിപ്പുകളിൽ. അതേ സമയം ചാരത്തിൽ നിന്നും ഉയിർകൊള്ളുന്ന ഫീനിക്‌സ് പക്ഷിയുടെ ചിറകടി ശബ്ദവും ഇതിൽ മുഴങ്ങുന്നുണ്ട്. ഈ കുറിപ്പുകൾ പർവത മടക്കുകളിൽ പാറി നടക്കുന്ന പക്ഷിയുടെ പാട്ടാണ് അത് പോലെ വേട്ടക്കാരൻറെ സ്വസ്‌ഥത കെടുത്തുന്ന മുറിവേറ്റ സിംഹിയുടെ അലർച്ചയാണ്. ഈ കുറിപ്പുകൾ ഒരു പക്ഷേ നിങ്ങളെ ചിരിപ്പിച്ചേക്കാം.അതെ സമയം ചിന്തിപ്പിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യും....

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മൽഹാര

തിരുവനന്തപുരത്തെ ഒരു മധ്യവർഗ കുടുംബത്തിൽ ജനനം. ഇപ്പോൾ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്നോളജിയിൽ ന്യൂറോ ഓപ്പറേഷൻ തീയേറ്ററിൽ നഴ്സിംഗ് ഓഫീസർ  ആയി ജോലി ചെയ്യുന്നു. മൽഹാര എന്ന പേരിൽ എഴുതാൻ ആഗ്രഹിക്കുന്നു. അസ്‌തിത്വത്തിന്റെ വേരുകളും ശിഖരങ്ങളുമാണ് രചയിതാവിന്റെ പ്രേരക ശക്തി. വേറിട്ട ചിന്തകളായും ഭാവനകളായും അവയെ ആവിഷ്കരിക്കുന്ന അക്ഷരങ്ങളായും പെയ്യുന്ന പ്രപഞ്ചാർത്ഥങ്ങളുടെ കനിവിൽ ലേഖിക അകമഴിഞ്ഞ് വിശ്വസിക്കുന്നു.

Read More...

Achievements

+3 more
View All