Share this book with your friends

Naadum Veedum Vittu 50 Kollam Kodungallur Mudhal Colorado Varrai / നാടും വീടും വിട്ട് 50 കൊല്ലം കൊടുങ്ങല്ലൂർ മുതൽ കൊളറാഡോ വരെ

Author Name: Mohammed Ashraf | Format: Paperback | Genre : Biographies & Autobiographies | Other Details

ഫോട്ടോകൾ ഉള്ള ഒരു യാത്ര വിവരണം എഴുതണം എന്ന് മുൻപേ തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ ദുബായിൽ എത്തിയ കാലഘട്ടം അതിന് പറ്റിയ ഒന്നായിരുന്നില്ല. അമ്പത് കൊല്ലം മുൻപ് നല്ല ഒരു കാമറ തന്നെ അപൂർവം ആയിരുന്നു. അത് കൊണ്ട് ആദ്യ ആറു ഭാഗങ്ങളിൽ ഫോട്ടോ ഉൾപ്പെടുത്തിയിട്ടില്ല. എന്റെ ജീവിതത്തിൽ ആദ്യം എടുത്ത കളർഫോട്ടോ ചേർക്കുവാൻ പറ്റിയതിൽ സന്തോഷം ഉണ്ട്. യൂ എ ഇ യിലെ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്. അവയെല്ലാം ഇവിടെ പരാമർശിച്ചിട്ടില്ല. കൂടുതൽ കാലം അബു ദാബിയിൽ ആണ് ജീവിച്ചത്. അമ്പത് കൊല്ലങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. ആദ്യം ഇംഗ്ലണ്ടിൽ പോയത് ഇരുപത്തി നാലു കൊല്ലം മുൻപാണ്. മില്ലേനിയം പുതുവത്സരം ആഘോഷിച്ചത് അമേരിക്കയിലെ പോർട്ട് ലാൻഡിൽ വച്ചാണ്. ജർമനിയിലെ എസ്സെൻ വേൾഡ് ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ രണ്ടായിരത്തി നാലിൽ പോയിട്ടുണ്ട്. ബാർസലോണ ക്രൂയിസ് ഷിപ്പിൽ ഒരാഴ്ച ചുറ്റി കറങ്ങിയ ഫോട്ടോകൾ അടക്കം വിശതീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ പറ്റിയതൊക്കെ ഫോട്ടോ അടക്കം ചെറുതായി വിശതീകരിച്ചിട്ടുണ്ട്.

Read More...
Paperback
Paperback 449

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മുഹമ്മദ് അഷ്‌റഫ് പൊന്നാംപടിക്കൽ

കൊടുങ്ങല്ലുരിന്നടുത്ത ശാന്തിപുരം പള്ളിനട പടിഞ്ഞാറു  ഭാഗത്തുള്ള  കുഞ്ഞുമൊയ്തീൻ പൊന്നമ്പാടിക്കൽ ആയിഷ കാട്ടകത്ത് ദമ്പതികളുടെ ആറു മക്കളിൽ മൂത്ത മകൻ ആയിട്ടാണ് മുഹമ്മദ് അഷ്‌റഫിന്റെ  ജനനം. എന്നാൽ ദീർഘ കാലമായി അദ്ദേഹം താമസിക്കുന്നത് കൊടുങ്ങല്ലൂർ ടൗണിൽ ഉള്ള ചന്തപ്പുരയിലെ മാർക്സിസ്റ്റ് പാർട്ടി ഓഫീസിന് അടുത്താണ്. എക്കണോമിക്സിൽ ഡിഗ്രി ഉണ്ട്. ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിൽ പഠനം. ഇന്റർനാഷണൽ കമ്പ്യൂട്ടർ കമ്പനിയിൽ ചേരുന്നതിന്ന് മുൻപ് അബു ദാബി ടെലിഫോൺ കമ്പനിയിലും ഹാം ഡ്രെഡ്ജിങ് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ഫൗസിയ അഷ്‌റഫ് എം എസ് മറൈൻ ബിയോളജി. അബുദാബി ഓയിൽ കമ്പനിയിലും ബാങ്ക് പാരിബാസിലും ആയി ഫൗസിയ മുപ്പത്തഞ്ചു കൊല്ലം ജോലി ചെയ്തു. മക്കൾ രണ്ട് പെൺ കുട്ടികൾ. മൂത്തയാൾ സമിത താജ് ബി. ടെക് . അഡ്‌നോക് ഗ്രൂപ്പ് അബുദാബി ജോലി ചെയ്യുന്നു. സമിതക്ക് മൂന്ന് ആൺ കുട്ടികൾ ആണ് ഉള്ളത്. രണ്ടാമത്തെ ആൾ ലൈസ അഷ്‌റഫ് സി പി എ കൊളറാഡോയിൽ ജോലി ചെയ്യുന്നു. രണ്ടുപേരും ഉപരി പഠനം അമേരിക്കയിൽ നടത്തുകയും അവിടെ സ്ഥിര താമസം ആക്കുകയും ചെയ്തു.

Read More...

Achievements