Share this book with your friends

ORU PATTAALAKKAARANTE AATHMAGATHANGAL / ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ AATHMAKATHA / ആത്മകഥ

Author Name: JOY NEDIYALIMOLEL | Format: Paperback | Genre : Biographies & Autobiographies | Other Details

ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്കരണവും അതുപോലെ തന്നെ നമുക്കു ചുറ്റും നടക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ നേർക്കാഴ്ചയുമാണ്‌“ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ” എന്ന ഈ കൃതിയിലൂടെ ശ്രീ ജോയ് നെടിയാലിമോളേൽ വരച്ചു കാട്ടുന്നത്.

 

ഈ പുസ്തകം വായിക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ നിങ്ങൾക്കു ചുറ്റും ജീവിക്കുന്നവരായി തോന്നാതിരിക്കില്ല. പല ദേശങ്ങളെയും ഭൂപ്രകൃതിയേയും അവിടങ്ങളിലെ സംസ്ക്കാരങ്ങളെയും കുറിച്ച് ഈ പുസ്തകത്തിൽ അതിലളിതമായി ആവിഷ്ക്കരിച്ചിരിക്കുന്നു. അതുപോലെതന്നെ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിതം പറിച്ചു നടുന്നതോടൊപ്പം മറന്നുകൊണ്ടിരിക്കുന്ന പഴയ കാലത്തിന്റെ അനുഭൂതിയും  അയവിറക്കലും വായനക്കാർക്ക് തീർച്ചയായും അനുഭവപ്പെടും.

 

ഒരു മുത്തശ്ശിക്കഥയുടെ മാധുര്യത്തോടെ സ്വന്ത കഥകൾക്കൊപ്പം പല പട്ടാളക്കാരുടെയും അനുഭവ കഥകൾ ഇതിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്

 

 “ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ”  എന്ന ഈ പുസ്തകം ഒരു ഹൃദ്യമായ വായനാനുഭവം നല്കുന്നതിനോടൊപ്പം നിങ്ങളുടെ കണ്ണുകളിൽ നനവും ഹൃദയങ്ങളിൽ നൊമ്പരവും നിറയ്ക്കും.

Read More...
Paperback
Paperback 455

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജോയ് നെടിയാലിമോളേൽ

ശ്രീമതി ഏലിയാമ്മയുടെയും ശ്രീ.ഇട്ടൻ തോമസ്സിന്റെയും മകനായി 1960 ൽ ജനനം.

ഇന്ത്യൻ ആർമിയിൽ (ആർമഡു കോറിൽ) ദഫെദാർ (ഹവീൽദാർ) ക്ളാർക്കായി പതിനഞ്ചു വർഷം (എട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും) സേവനം ചെയ്തു. 1995 ൽ ആർമിയിൽ നിന്നും സ്വയം വിരമിച്ചു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജരായി ഇരുപതു വർഷം  ജോലിചെയ്ത്  2015 ൽ വിരമിച്ചു.

വായന, എഴുത്ത്, ചിത്രരചന എന്നിവ ഹോബികൾ.                       

ഭാര്യ      വത്സല.

മക്കൾ    ദർശന , ദിവ്യ

താമസം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ്‌.

വിലാസം :-         Joy.N.I,

                         Plot No 34,  Yashwant Nagar,

                         Nagar-Solapur Road,

                         Darewadi, Ahmednagar, PIN - 414002, Maharashtra.

മൊബയിൽ         9423463971 / 9028265759

ഇമെയിൽ       joy_nediyalimolel@yahoo.co.in  or  joynediyalimolel@gmail.com

മറ്റു കൃതികൾ :-

1. ശിവംഗി                                                     ചെറുകഥാ സമാഹാരം.

2.  ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ            നോവൽ.

3.  പലായനം                                               നോവൽ

4.  തായ്വേരുകൾ                                          ചെറുകഥാ സമാഹാരം.

Read More...

Achievements