Share this book with your friends

Smrithichitrangal / സ്‌മൃതിചിത്രങ്ങൾ Oru Atmakatha / ഒരു ആത്മകഥ

Author Name: Jyotsna Ranade | Format: Paperback | Genre : Biographies & Autobiographies | Other Details

ആചാര്യ ആത്രെ പറയുന്നു, പേന ഉപയോഗിക്കാൻ പോലും ലക്ഷ്മി ബായിക്ക് അറിയില്ലായിരുന്നു. അവർ അവരുടെ മിക്കവാറും ലേഖനം തീപ്പെട്ടിക്കൊള്ളി കൊണ്ട് എഴുതി. നമ്മളിൽ വളരെയധികം സാഹിത്യകാരന്മാർ ഫൗണ്ടൻ പേന കൊണ്ടെഴുതുന്നു, പക്ഷെ സ്‌മൃതി ചിത്രത്തെ പോലെയുള്ള ഹൃദയസ്പർശിയായ ഗ്രന്ധം അവർക്ക് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷ്മിബായി ഉപയോഗിച്ച തീപ്പെട്ടിക്കൊള്ളിയുടെ തുമ്പിലെ ആളിക്കത്തുന്ന തീ അവർ അവരുടെ വാഗ്മയത്തിൽ ചൊരുത്തിയിരിക്കുന്നു. നമ്മളിൽ പലരും ഫൗണ്ടൻ പെൻ ഉപയോഗിക്കുന്നു എങ്കിലും ആ പേനയുടെ തുമ്പിൽക്കൂടി അവരുടെ ഹൃദയം ഊറിവരുന്നില്ല.

Read More...
Paperback
Paperback 685

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജ്യോത്സ്ന റാനഡെ

കേരളത്തിൽ ജനിച്ചു വളർന്ന ഈ ലേഖിക, മറാത്തിയിൽ നിന്നും മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത 'ലക്ഷ്മിബായിയുടെ സ്‌മൃതി ചിത്രങ്ങൾ' എന്ന ഈ പുസ്തകം പ്രിയപ്പെട്ട കേരളീയർക്ക് സമർപ്പിക്കുകയാണ്. ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപ് ഒരു മറാത്തി ക്ലാസ്സിൽ പ്രോക്സിയായി പോയപ്പോഴാണ് ലക്ഷ്മിബായി എഴുതിയ ‘സ്‌മൃതി ചിത്രേ’ എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം വായിക്കാനിടയായത്. എന്നെങ്കിലും ഈ പുസ്തകം വായിക്കണമെന്ന് അന്ന് വിചാരിച്ചു. പിന്നീട് എത്രയോ വർഷങ്ങൾക്കു ശേഷം ഒരു ദിവസം ഈ പുസ്തകം അപ്രതീക്ഷിതമായി കയ്യിൽ വന്നു ‘ലക്ഷ്മിബായി എഴുതിയ ‘സ്‌മൃതി ചിത്രേ’ എന്ന ആത്മകഥ വായിച്ചപ്പോൾ അത് മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാനുള്ള മോഹം അടക്കാൻ കഴിഞ്ഞില്ല. വളരെയധികം കൊല്ലങ്ങൾ ഈ ലേഖിക തന്ടെ സമയവും മനസ്സും ഇതിനായി ഉഴിഞ്ഞു വച്ചു. കേരളത്തിൽ ജനിച്ചത് ഒരു സൗഭാഗ്യമായി കരുതി താൻ പിറന്ന നാടിനോടുള്ള സ്നേഹത്തിന്റെയും തന്നെ പോറ്റിയ മഹാരാഷ്ട്രയോടുള്ള കൂറിന്റെയും നാന്ദിയായി ഈ പുസ്തകം മലയാളികളുടെ ഹൃദയങ്ങളിൽ എന്നുമെന്നും വാഴട്ടെ എന്നാശംസിക്കുന്നു.

Read More...

Achievements