Share this book with your friends

Time Travel / ടൈം ട്രാവൽ

Author Name: Lathish Shankar | Format: Paperback | Genre : Literature & Fiction | Other Details

അമേരിക്കയിലെ കോളറോടോ, ഡെൻവർ, എന്നീ സ്ഥലങ്ങളിലാണ് ഈ കഥ നടക്കുന്നത്.

അമേലിയ എന്ന കോളേജ് വിദ്യാർത്ഥിനി, ഒരിക്കൽ കോളേജ് മാഗസിന് വേണ്ടി ഒരു ലേഖനം എഴുതുന്നു. തനിക്ക് പാരനോർമൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാവിയിൽ നിന്ന് ചിലപ്പോളൊക്കെ പല ശബ്ദങ്ങൾ കേൾക്കുമെന്നും അവൾ ആ ലേഖനത്തിലൂടെ പറയുന്നു. ഇത് വായിച്ച അവളുടെ കോളേജിലെ ഫിസിക്ക്സ് പ്രൊഫസർ സ്റ്റീഫൻ തന്റെ ഭാര്യ സൈക്യാട്രിസ്റ്റ് ഇസബെല്ലയുടെയടുത്ത് ഇക്കാര്യം ചർച്ച ചെയ്യുന്നു.

അതേ ദിവസം ഐസ്ക്രീം പാർലറിൽ നിന്ന് കൂട്ടുകാരുടെ കൂടെ ഐസ്ക്രീം കഴിക്കുന്നതിനിടെ ബോധരഹിതയായ അമേലിയയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുന്നു, അവളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ച പ്രൊഫസറിന് അവളുടെ ക്ലാസിലെ സ്റ്റെഫി എന്ന പെൺകുട്ടി പറഞ്ഞു കൊടുക്കുന്ന വിവരങ്ങൾ കേട്ടപ്പോൾ മാത്രമാണ് അമേലിയയെ അയാൾക്ക് വർഷങ്ങൾക്ക് മുമ്പേ അറിയാം എന്ന സത്യം അയാൾ മനസ്സിലാക്കുന്നത്. ഇസബെല്ലയുടെ പേഷ്യന്റ് ആണ് അമേലിയ എന്ന് കൂടി അറിഞ്ഞതോടെ അയാളുടെ കുറ്റബോധം ഇരട്ടിച്ചു.

തന്റെ അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ സക്കറിയ അദ്ധേഹത്തിന് ടൈം ട്രാവൽ ചെയ്യാനുള്ള ബെൽറ്റ് കൊടുത്തപ്പോൾ അതുപയോഗിച്ച് സ്റ്റീഫൻ നടത്തുന്ന കാലത്തിലൂടെയുള്ള യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം.

Read More...
Paperback
Paperback 296

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ലതീഷ് ശങ്കർ

ലതീഷ് ശങ്കർ, 1978 ൽ കണ്ണൂരിൽ ജനനം. ചെറുപ്പം മുതൽക്കേ പഠിച്ചതും വളർന്നതും കർണാടകയിൽ കുടക് ജില്ലയിലെ ഗോണിക്കുപ്പ എന്ന സ്ഥലത്ത്. ഒരു സ്കൂളിലെ പ്രിൻസിപ്പൾ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 25 വര്ഷങ്ങളായി അധ്യാപന മേഖലയിൽ സേവനം അനുഷ്ഠിച്ച് വരുന്നു. അച്ഛൻ ഫോട്ടോഗ്രാഫർ രാം ശങ്കർ, അമ്മ ലേഖ ശങ്കർ.

ആദ്യമായി പ്രസിദ്ധീകരിച്ചത് 2011 ലെ മംഗളം വാരികയിൽ 'ഓർക്കിഡ് പൂക്കളുടെ പ്രണയം' എന്ന മിനികഥയാണ്.

ഇംഗ്ലീഷിൽ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതും സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, ആഫ്രിക്കൻ, ഗ്രീക്ക്, എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും Amazon ൽ ലഭ്യമാണ്.

യു.എസ്, യു.കെ. ജപ്പാനിൽ നിന്നും സംപ്രേഷണം ചെയ്യുന്ന റേഡിയോ സ്റ്റേഷനിൽ അഭിമുഖങ്ങൾ വന്നിട്ടുള്ള ഈ എഴുത്തുകാരന്‍റെ മലയാളത്തിലെ ആദ്യ പുസ്തകമാണ് ഇത്.

ഭാര്യ: വിജിത മകൾ : ലാസ്യ 

Contact : 

lathishshankar@rediffmail.com

+91 9620754909

Read More...

Achievements

+3 more
View All