ഭാരതത്തിലെ ദാർശനിക പാരമ്പര്യത്തിൽ വളരെയധികം ഔന്നത്യത്തിൽ നിൽക്കുന്ന ഒരു ദാർശനിക ശാഖയാണ് കാശ്മീര തന്ത്രം. നിർഭാഗ്യവശാൽ കാശ്മീര തന്ത്രത്തെ കുറിച്ചുള്ള പുസ്തകങ്ങൾ മലയാളത്തിൽ വളരെ കുറവാണ് താനും. ആ കുറവ് നികത്തികൊണ്ട് കാശ്മീര തന്ത്രത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും വളരെയധികം ഉപകാരപ്രദമായ ഒന്നാണ് ഈ ഗ്രന്ഥം.
കാശ്മീരിന്റെ സമ്പന്നമായ ചരിത്രത്തിൽ നിന്ന് തുടങ്ങി തന്ത്രത്തിന്റെ ഉദയത്തിലൂടെയും അതിന്റെ പരിണാമത്തിലൂടെയും സഞ്ചരിക്കുന്ന ഈ കൃതി കാശ്മീര തന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഒരു അന്വേഷകന്റെ ജിജ്ഞാസയോടെയും ഒരു ചരിത്രകാരന്റെ സൂക്ഷ്മതയോടെയും നോക്കിക്കാണുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners