ഡോക്ടർ ഷാഫി. കെ. മുത്തലീഫ്
ഡോക്ടർ ഷാഫി. കെ. മുത്തലീഫ്.
തൃശൂരിൽ ജനനം. പിതാവ് അബ്ദുൾ മുത്തലീഫ്. അമ്മ റുക്കിയാമ്മ. തലോർ ദീപ്തി ഹൈസ്കൂളിലെ പഠന ശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പാസ്സായി. ശേഷം തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദം എടുത്തു. സൈക്യാട്രി ട്രെയിനിങ്ങ് ഇംഗ്ലണ്ടിൽ നിന്ന്. 2006 ൽ MRCPsych (UK) പരീക്ഷ പാസ്സായി. 2010 ൽ CCT കഴിഞ്ഞതിനു ശേഷം കൺസൾട്ടന്റായി ജോലിയിൽ പ്രവേശിച്ചു. ഈറ്റിങ്ങ് ഡിസോർഡേഴ്സ് , പേഴ്സണാലിറ്റി ഡിസോർഡേഴ്സ് എന്നിവയിൽ വിദഗ്ദ പരിശീലനം നേടി. 2019 ൽ റോയൽ കോളേജ് ഓഫ് സൈക്യാട്രി ഫെലോഷിപ്പ് ( FRCPsych ) നൽകി ആദരിച്ചു.
ഭാര്യ രഹന കൂടെ കൺസൾട്ട് സൈക്യാട്രിസ്റ്റായി ജോലി നോക്കുന്നു.
രണ്ട് മക്കൾ - മൂത്തത് മകൾ സുലൈഖ , ഇളയത് മകൻ സഹീർ .
2020 ൽ ആദ്യ മലയാള പുസ്തകം "സ്വപ്ന സഞ്ചാരി " ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചു. ഡോക്ടർ സിഗ്മണ്ട് ഫ്രോയ്ഡിന്റെ ജീവിതം പ്രമേയമായ ഈ നോവൽ ആ വർഷത്തെ ഷാർജ ഇന്റർനാഷണൽ പുസ്തക മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു.
ഇംഗ്ലണ്ടിലെ ഇപ്സ്വിച്ച് എന്ന സ്ഥലത്ത് 18 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവരുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ അഡൽറ്റ് സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്നു.
എഴുത്തിന് പുറമേ ഫോട്ടോഗ്രഫി , സാഹിത്യ വായന , സിനിമ എന്നിവയാണ് പ്രധാന താൽപ്പര്യങ്ങൾ .