കേരളത്തിലെ ബ്രഹ്മസമാജത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാതനായ നവോത്ഥാന നായകനും, കേരളത്തിലെ സുഗുണവർദ്ധിനി, ഡിപ്രെസ്സ്ഡ് ക്ലാസ്സെസ് മിഷൻ, ബ്രഹ്മസമാജം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോക്ടർ ആയ്യത്താൻ ഗോപാലനെ കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥമാണിത്. കേരളത്തിലെ നവോത്ഥാന നായകന്മാരിൽ ഒരാളായ അദ്ദേഹത്തെ കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥം ഈ കാലമത്രയും ആരുംതന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക ജീവചരിത്രമാണിത്. ഏറെ വർഷക്കാലത്തെ പഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ ഈ ജീവചരിത്ര ഗ്രന്ഥം, ചരിത്ര കുതുകികൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners