വിഷാദം ഒരാളിൽ സങ്കടമോ അസ്ഥിരതയോ ഏകാന്തതയോ പ്രതീക്ഷയില്ലായ്മയോ മൂല്യമില്ലായ്മയോ കുറ്റബോധമോ നിറയ്ക്കുന്ന രോഗാവസ്ഥയാണ്.പൊതുവായി കാണപ്പെടുന്നതും ചികിൽസയിലൂടെ പരിഹരിക്കാൻ കഴിയുന്നതുമായ ഒരവസ്ഥയാണിത്.
കുട്ടികളിലെയും കൗമാരക്കാരിലെയും വിഷാദരോഗം മിക്കവാറും തിരിച്ചറിയപ്പെടാതെ ആവശ്യമായ സഹായം ലഭ്യമാകാതെ പോവുകയും ചെയ്യും.മുതിർന്നവർക്ക് ഇക്കാര്യം മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാതെ വരികയും ആകാം.കുട്ടികളിലെ വിഷാദാവസ്ഥ തിരിച്ചറിയാനാകാതെ പോകുന്നത്,പിന്നീടുള്ള കാലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാകും.