എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ദാരിദ്ര്യത്തിന്റെയും പരവശത്തിന്റെയും കഥ. എന്നാൽ ഞാൻ അതിൽ തകർന്നില്ല. നമ്മുടെ രാഷ്ട്രത്തിന്റെ നിയമ സംഹിതകളും സർക്കാർ സംവിധാനങ്ങളും എന്നെപ്പോലെയുള്ള പതിനായിരങ്ങൾക്ക് താങ്ങും തണലുമായി. എന്റെ ജീവിതം എല്ലാവരോടും കടപ്പെട്ടിരിക്കുകയാണ്.
എൻറെ ജീവിതവിജയവുമായി ബന്ധപ്പെട്ട നിരവധി അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഹൃദയസ്പർശിയായ ജീവിതയാഥാർത്ഥ്യങ്ങളാണ് ഈ കൃതിയിലൂടെ പരാമർശിക്കപ്പെട്ടിട്ടുള്ളത്. കാലികമായി പുത്തൻ തലമുറ മാനവികതയിൽ നിന്നും അതിവേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യം നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് എൻറെ ഏതാനും ജീവിത അനുഭവങ്ങളെ പൊതു സമൂഹത്തിനുമുന്നിൽ അനാവരണം ചെയ്യുന്നതിലൂടെ സഹൃദയരായ മാന്യ വായനക്കാർക്ക് നിത്യജീവിതത്തിൽ മാർഗ്ഗദർശനവും പ്രചോദനവും നൽകാൻ പര്യാപ്തമാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് സമർപ്പിക്കുന്നു.