ശ്രീ ശങ്കരാചാരൃ സ്വാമികൾ രചിച്ചതായ വളരെ ചെറിയ ഒരു കൃതിയാണ് ദൃഗ് ദൃശ്യ വിവേകം. എന്താണ് ദൃക് എന്താണ് ദൃശ്യം എന്നു വേർതിരിച്ചു മനസ്സിലാക്കുന്നതിന്നുള്ള കൃതിയാണ് ഇത്. ദൃക്കിനേയും ദൃശ്യത്തേയും സംബന്ധിച്ച് ഒന്ന് മറ്റൊന്നായി തെറ്റിദ്ധരിക്കപ്പെട്ടതിനാൽ വളരെയേറെ കഷ്ടതകൾ നമ്മൾ അനുഭവിക്കുന്നുണ്ട്. ദൃശ്യത്തിനെ ദൃശ്യമായും ദൃഷ്ടാവിനെ ദൃഷ്ടാവായും മനസ്സിലാക്കുന്നതിലൂടെ ഒരുവന്‍റെ യഥാർഥ സ്വരൂപത്തിൽ നിൽക്കുവാന്‍ അവനു സാധിക്കുന്നു. കൂടാതെ ദൃശ്യത്തിന്‍റെ ഗുണ ദോഷങ്ങൾക്ക് അനുസരിച്ച് ദൃഷ്ടാവിനു ഗുണദോഷങ്ങൾ സംഭവിക്കുന്നതരത്തിൽ മാറാതിരിക്കുവാനും സാധിക്കുന്നു.