കപട മതേതരത്വത്തിലും കപട സദാചാരബോധത്തിലും മലയാളി എന്ന് അഭിമാനിക്കുന്ന നാമോരോരുത്തരും സ്വയം ചോദിക്കേണ്ട കുറെ ചോദ്യങ്ങളുണ്ട്. മനുഷ്യന്റെ ജനനം മുതൽ മരണം വരെ നമ്മൾ കടന്നു പോകുന്ന പല അനാവശ്യ ആചാരങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ഒരു യാത്ര. ആ യാത്രയിൽ നമുക്ക് ഒരുപാട് പൂച്ചകളെ കാണാൻ സാധിക്കും . അതെ നമ്മുടെ ഗുരുകുലത്തിലെ ആ പഴയ പൂച്ചകളെത്തന്നെ. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം? ആ പൂച്ചകളെ നമ്മുടെ ജീവിതത്തിൽ നിന്നും പടി കടത്തണോ അതോ ഓമനിച്ചു വളർത്തണോ എന്നത് ഭൂരിപക്ഷാഭിപ്രായത്തിനു വിടുന്നു.