ഈശാവാസ്യ ഉപനിഷത്ത് വജസനേയ സംഹിതയില്‍പ്പെട്ട ഉപനിഷത്താണ്. രണ്ടായി തിരിഞ്ഞിരിക്കുന്ന യജുര്‍വേദത്തിന്‍റെ ഒരു വിഭാഗമാണ് വജസനേയ സംഹിത. യജുര്‍വേദം, ശുക്ലയജുര്‍വേദം എന്നും കൃഷ്ണയജുര്‍വേദം എന്നും രണ്ടായി തിരിഞ്ഞിരിക്കുന്നു. ശുക്ലയജുര്‍വേദത്തിലെ സംഹിതാഭാഗത്തുവരുന്ന (മന്ത്രങ്ങളുടെ ഭാഗത്ത്) ഉപനിഷത്താണ് ഈശാവാസ്യം. ഈ ഉപനിഷത്തിന് “വാജസനേയ സംഹിതോപനിഷത്ത്” എന്ന് മറ്റൊരു പേരുകൂടിയുണ്ട്. ഈ ഉപനിഷത്തിലെ മന്ത്രം തുടങ്ങുന്ന വാക്ക് “ഈശാവാസ്യം” എന്നാണ്. അതിനാല്‍ ഈ ഉപനിഷത്ത് ഈശാവാസ്യോപനിഷത്ത് എന്നറിയപ്പെടുന്നു.