അഞ്ചാം നൂറ്റാണ്ടിൽ തന്നെ ഉപനിഷത്തുകൾ വൈദേശിക രാജ്യങ്ങളിലേക്ക് കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഹെഗൻ, മാക്സ്മുള്ളർ തുടങ്ങിയവർ അതിനെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. ഇന്ന് മാനേജ്മെന്റ് പഠനത്തിന്റെ ഭാഗമായ ഒന്നാണ് ഇമോഷണൽഇന്റലിജിൻസ് അഥവാ വൈകാരിക ധിഷണ. വികാരങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കാനും വഴിതിരിച്ചുവിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് ഇത്. ഇതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും പ്രസാദാത്മകമായി ചിന്തിക്കാനും കഴിയുന്നു. ആത്മബോധം സൃഷ്ടിക്കാൻ ഉതകുന്ന ഈ പരിശീലനത്തിൽ ധ്യാനം, യോഗവിദ്യ എന്നിവ ഉൾപ്പെടുന്നു. അശ്വ ലായനൻ പരമേഷ്ഠിയായ ബ്രഹ്മാവിനെ കണ്ടിട്ട് ബ്രഹ്മവിദ്യ ഉപദേശിക്കണം എന്ന് അഭ്യർത്ഥിച്ചു. ഇപ്രകാരം അശ്വലായന മഹർഷിയാൽ ആവശ്യപ്പെട്ട പിതാമഹനായ ബ്രഹ്മദേവൻ അശ്വലായന മഹർഷിയോടു പറഞ്ഞു- ശ്രദ്ധ കൊണ്ടും ധ്യാനം കൊണ്ടും ഭക്തി കൊണ്ടും യോഗം കൊണ്ടും അറിയുന്നതാണ് ബ്രഹ്മവിദ്യ