പുതിയ ലോകത്തിന്റെ വായനാ രീതിയായി ഫേസ്ബുക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽ പ്രത്യക്ഷപ്പെടുന്ന കാമ്പുള്ള കുറിപ്പുകൾ സൂക്ഷിച്ച് വെക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി ജനാർദനൻ പയ്യൻ എന്ന പേരിൽ ഫേസ്ബുക്കിൽ പി.പി.ജനാർദനൻ പോസ്റ്റ് ചെയ്ത ചില കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. മുപ്പത്തി രണ്ട് അധ്യായങ്ങളിലായി സമകാലിക സംഭവങ്ങളും, ഓർമ്മകളും, യാത്രാനുഭവങ്ങളും വിവരിക്കപ്പെടുന്നു. ആധുനിക വികസനത്തെക്കുറിച്ച് ഒരു കിളി സംവാദം എന്ന രീതിയിലുള്ള രണ്ട് അധ്യായങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ലളിതമായ ഭാഷാ ശൈലി ഈ പുസ്തകത്തിന്റെ വായന ആസ്വാദ്യകരമാക്കുന്നു.