നമ്മളിലൊക്കെ അവശേഷിക്കുന്ന ആദിമമായ ചില ഭയങ്ങളുണ്ട്.തോന്നലുകളുണ്ട്.സ്ഥലകാലങ്ങള്‍ക്ക് കുറുകെ കടന്നുള്ള മനസ്സിന്റെ സഞ്ചാരങ്ങളുണ്ട്.അവ കണ്ടെടുക്കുകയാണ് നിഗൂഢവും വന്യവുമായ ഭാഷയില്‍ ഈ കഥാകാരന്‍. വിവിധ കാലങ്ങളിലൂടെ വ്യത്യസ്തരായ മനുഷ്യരിലൂടെ ഒക്കെ സഞ്ചരിക്കുന്ന ഇവ ഒരു ചെറു കണികയാൽ പരസ്പരം ബന്ധിച്ചിട്ടുള്ളതായി വായനക്കാരന് തോന്നാം.അതു തന്നെയാണ് ഓരോ കഥയുടെയും ജീവനും. സംഗതികള്‍ മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുമ്പോള്‍, ഈയിടത്ത് ഇതേ സന്ദര്‍ഭത്തില്‍ ഞാന്‍ മുമ്പ് വന്നു പെട്ടിരുന്നല്ലോ എന്ന് സന്ദേഹിക്കുമ്പോള്‍, ഒക്കെയുണ്ടാകുന്ന ഞെട്ടലുകളില്‍ നിന്നാണ് ഈ കഥകൾ ഉരുവപ്പെടുന്നത്. ഒരു ഹൊറര്‍-ത്രില്ലര്‍ സിനിമയിലെന്ന പോലെ -സര്‍പ്പവും ചിലന്തിയും നായ്ക്കളും ഇരുട്ടും നിറഞ്ഞ - സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലൂടെ സറിയല്‍ വായനാനുഭവം തരുന്ന കഥകള്‍.