ലോക ജനസംഖ്യയുടെ അഞ്ചുമുതൽ പത്തു ശതമാനം വരെ ആളുകൾ 'പഠന വൈകല്യമെന്ന അവസ്ഥയുമായി ഇടപെട്ടും അനുഭവിച്ചും പരിചയമുള്ളവരാണ്.എന്നാൽ 'പഠനവൈകല്യമുള്ളവരെ തിരിച്ചറിയാൻ കഴിയാത്തതും വേണ്ട സഹായ സേവനങ്ങൾ സമയത്ത് നല്കാൻ സാധിക്കാത്തതും കുട്ടികളുടെ 'ഭാവി സാധ്യത'കളെ തട്ടിത്തെറിപ്പിക്കുന്നതിനു കാരണമാകും.മാതാപിതാക്കളെ ബോധവൽക്കരിക്കുക , ചില ഫലപ്രദമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഈ 'ചെറിയ പുസ്തകത്തിൻറെ ലക്‌ഷ്യം'. ഒരു കുട്ടി പോലും അവരുടെ അനന്തമായ സാധ്യതകളിൽ നിന്നും പിന്തള്ളപ്പെട്ട് പോകരുതേ .........
പുസ്തകത്തിൻറെ ഒന്നാം ഭാഗത്തിൽ 'കുട്ടികളുടെ കഴിവും പ്രത്യേകതകളും മനസ്സിലാക്കാനും ഉള്ള പേരൻറ്റിംഗ് നിർദ്ദേശങ്ങൾ ' ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം ഭാഗത്തിൽ ' ' തുടങ്ങിയ പഠനവൈകല്യങ്ങളും പരിഹാരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടർന്നുള്ള അടുത്ത പുസ്തകത്തിൽ 'അധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പരിശീലനങ്ങളുമാണ്.