സൃഷ്ടി സിദ്ധാന്തം
ഒരു ശാസ്ത്ര സത്യം
ചന്ദ്രൻ. പി
പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും ആണ് ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ട് സിദ്ധാന്തങ്ങൾ. ഒരു പൊതു പൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമ സിദ്ധാന്തവും എല്ലാത്തിനെയും സൃഷ്ടിച്ചത് ദൈവമാണെന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് പരിണാമ സിദ്ധാന്തം. ഒന്നിനു മറ്റൊന്നുമായുള്ള സാദൃശ്യം പ്രകൃതിയിൽ എവിടെയും കാണാം. ഒരു ജീവിക്ക് മറ്റൊരു ജീവിയുമായുള്ള സാദൃശ്യം പരിണാമത്തിന് തെളിവല്ല. ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള പരിണാമ സിദ്ധാന്തം 100% തെറ്റാണന്നും ജീവജാലങ്ങൾ അടക്കം ഈ പ്രകൃതിയിലും പ്രപഞ്ചത്തിലും ഉള്ളതെല്ലാം ഓരോ ഡിസൈൻ ആണെന്നും ഒരു ഡിസൈൻ തനിയെ ഉണ്ടായിത്തീരുക സാധ്യമല്ല എന്നും ഒരു ബുദ്ധി പ്രവർത്തിച്ചാൽ മാത്രമേ ഒരു ഡിസൈൻ ഉണ്ടായിത്തീരുകയുള്ളു എന്നും അതിനാൽ എല്ലാത്തിനെയും സൃഷ്ടിച്ചത് ദൈവമാണെന്നും ഈ പുസ്‌തകത്തിൽ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഒരു ഡിസൈൻ തനിയെ ഉണ്ടായിത്തീരുകയില്ല എന്ന പ്രകൃതി സത്യത്തെ മാത്തമാറ്റിക്‌സും ഫിസിക്സും പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ആർക്കും മനസ്സിലാക്കാൻ സാധിക്കുന്ന ലളിതമായ ഉദാഹരണങ്ങളിലൂടെ ശാസ്ത്രീയമായി ഈ പുസ്തകത്തിൽ തെളിയിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന "ദൈവം" എന്ന വാക്ക് എല്ലാ ജാതി മതങ്ങൾക്കും common ആയതിനാൽ ജാതിമത വ്യത്യാസമില്ലാത്ത പുസ്തകമാണിത്.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners