ഈ പുസ്തകം ഗ്രന്ഥകർത്താവിന്റെ ചെറുകഥകൾ, ലേഖനങ്ങൾ, കവിതാശകലങ്ങൾ എന്നിവയുടെ ഒരു സമന്വയമാണ്. ചെറുകഥകൾ ആത്മകഥ-കഥനം ആണെന്ന് കാണാം. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യേണ്ടത്. ആ കാഴ്ചപ്പാടിലൂടെ ദർശിച്ചാൽ ഇതിലെ കഥകൾ ഈ നിർവചനത്തിൽ പെടുമോയെന്നു സംശയമുണ്ട്. വളരെ ദരിദ്ര സാഹചര്യത്തിൽ വളർന്ന ഗ്രന്ഥകർത്താവിന്റെ ജീവിതാനുഭവങ്ങൾ വളരെ തീക്ഷ്ണവും, തിക്തവുമാണ്. പ്രതിസന്ധികളെ മറികടന്നു ജീവിത വിജയം നേടിയ ഒരു യോദ്ധാവിന്റെ ആത്മരോദനം ശശാങ്കൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യ പ്രസക്തിയുള്ള പല വിഷയങ്ങളുടെയും ശാസ്ത്രീയ അവലോകനമാണ് മിക്ക ലേഖനങ്ങളുടെയും പ്രതിപാദ്യ രീതി. പല ലേഖനങ്ങൾക്കും രസതന്ത്രത്തിന്റ ഒരു മേമ്പൊടി കാണാം. അതുപ്രകാരം പ്ലാസ്റ്റിക്-കളെയും, കാൽസ്യം കാർബൈഡ് പോലുള്ള രാസ വസ്തുക്കളുടെ ഉപയോഗത്തെയും യുക്തിസഹിതം പ്രതിരോധിക്കുന്ന ലേഖകൻ, വിരുദ്ധാഹാരങ്ങളുടെ ഒരുമിച്ചുള്ള ഭക്ഷണത്തെ ശാസ്ത്രീയ അടിസ്ഥാനത്തിൽ എതിർക്കുന്നു. നമ്മുടെ ജീവിതകാലത്തു നാം കണ്ടുമുട്ടുന്ന ചില വ്യക്തികളും വസ്തുക്കളും നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടാവാം. അത് സ്വന്തം ഭാര്യയോ, ഗുരുവോ, അയൽവാസിയൊ, അമ്പിളിമാമനോ ആവാം. അവരോടുള്ള കടപ്പാട് വ്യക്തമാക്കുന്ന ലേഖനങ്ങളും ഇതിലുണ്ട്. ചില നേരങ്ങളിൽ മനസ്സിൽ തുടിക്കുന്ന ആശയങ്ങൾ ബഹിർഗമിക്കുമ്പോൾ ഉണ്ടാവുന്ന ഓളങ്ങളാണ് ഇതിലെ കവിതാ രൂപത്തിലുള്ള വരികൾ. ഗ്രന്ഥകർത്താവിന്റെ എല്ലാ കഥകളിലും, ലേഖനങ്ങളിലും നർമ്മരസം തുളുമ്പുന്നത് കാണാം.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners