സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന തരത്തിൽ മകളെ വളർത്തുന്ന മാതാപിതാക്കളെ കുറിച്ചും വളർന്നതിനു ശേഷം ആ കഴിവ് അവൾ സ്വന്തം ജീവിതത്തിൽ എത്രത്തോളം പ്രയോഗിക്കുന്നു എന്നതിനെ കുറിച്ചും ഈ കഥയിലൂടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായിട്ടും സ്വാഹ എങ്ങനെ സ്വന്തം ജീവിതം തന്റെ കൈകളിൽ സൂക്ഷിക്കുന്നുവെന്ന് ഈ കഥയിലൂടെ നമുക്ക് കാണാം.