ഒരു വ്യക്തി പുണ്യത്തെ ആർജിച്ചു കൊണ്ട് എങ്ങനെയാണ് മഹിമയെ പ്രാപിക്കുന്നത്? അതിന് തപസ്സ് ആവശ്യമാണ്. വിവേക പ്രജ്ഞയും ആവശ്യമാണ്. പലപ്പോഴും ഇത് അനേക ജന്മാർജ്ജിത പുണ്യ വിശേഷം ആയിരിക്കും. അല്ലെങ്കിൽ ഈ ജന്മത്തിൽ തന്നെ ആർജിച്ച പുണ്യ വിശേഷം ആയിരിക്കും. ഇത്തരുണത്തിൽ വാത്മീകി മഹർഷിയെ സ്മരിക്കാം. മനോഹരമായി രാമ കീർത്തനം ജപിച്ചുകൊണ്ട് തത്തിക്കളിക്കുന്ന കുയിൽ ആണ് വാത്മീകി മഹർഷി. രത്നാകരൻ എന്ന വ്യാധൻ സന്ദർഭവശാൽ സപ്തർഷികളെ കാണുകയും അവരുടെ ഉപദേശപ്രകാരം മ,ര എന്നീ രണ്ടക്ഷരങ്ങൾ ജപിച്ചുകൊണ്ട് തപസ്സനുഷ്ഠിച്ച പ്പോൾ ഒരു ചിതൽപ്പുറ്റ് അദ്ദേഹത്തെ വന്ന മൂടുകയും വർഷങ്ങൾക്കുശേഷം സപ്തർഷികൾ ആ വഴി വന്നപ്പോൾ ഈ ചിതൽപുറ്റ് തട്ടിത്തകർത്ത്, പുറത്തുവന്ന വാത്മീകിമഹർഷിയെ അങ്ങ് ജ്ഞാനി ആയിരിക്കുന്നു എന്ന് ആശിർവദിക്കുകയും ചെയ്തു എന്നതാണ് ഐതിഹ്യം. ഇതാണ് പരക്കെ പ്രചാരമുള്ള കഥ. യഥാർത്ഥത്തിൽ വാത്മീകിമഹർഷി ആരായിരുന്നു?