മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.
160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ ത്രില്ലര്‍ നോവല്‍
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners