അം അ ആവിഷ്ക്കാരത്തിനെന്ത് വ്യാകരണം .. എന്ന കവിതാ സമാഹാരം ഡോ രഞ്ജി ഐസക് രചിച്ച സ്തുത്യർഹമായ ഒരു കൃതിയാണ്.കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തുകയും ആവിഷ്കാരത്തിൽ അനുപമമായ ശൈലി സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വിവിധങ്ങളായ രണ്ട് ഡസൻ കവിതകൾ ഉണ്ടെങ്കിലും എല്ലാം വ്യത്യസ്ത വീക്ഷണകോണിൽ രചിക്കപ്പെട്ടതും സന്ദേശങ്ങൾ നൽകുന്നതുമാണ്.
കവിതാസ്വാദകർക്കും ഭാഷയ്ക്കും ഒരുപോലെ മുതൽക്കൂട്ടാണീ അമൃതകുംഭം
എത്ര വർണിച്ചാലും മതി വരാത്ത ഒരു പിടി കവിതകൾ ....അക്ഷരത്തിൻറ്റെ കതിരുകൾ