സറ്റയറും, റിയലിസവും മാറിമാറി ഉപയോഗിച്ചാണ് ഇതിലെ കഥകൾ എഴുതിയിരിക്കുന്നത്. ആലങ്കാരികമോ അമൂർത്തമോ ആയ ഭാഷയുടെ അകമ്പടി ഇല്ലാതെ വായനക്കാരുടെ ഉള്ളു കിടുക്കുന്ന രചനാരീതി. മലയാളത്തിലെ സാമ്പ്രദായിക രചനാ രീതികളില്‍ നിന്നും വിത്യസ്തമായി ഓരോ കഥകളിലും കാണുന്നത് ലാളിത്യമാണ്. തെളിഞ്ഞ ജലാശയത്തിന്റെ അടിത്തട്ടുപോലെ ആഴമെത്രെയെന്നു അളക്കാന്‍ പ്രയാസം. തോന്നുന്ന ലാളിത്യം .