ജോലിക്കുവേണ്ടി അന്യനാട്ടിലെത്തിയ അജിത്ത് എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ദുരവസ്ഥയെ സമൂഹത്തിൽ എത്തിച്ച് അവരുടെ അവകാശം ഉറപ്പുവരുത്തുവാൻ ഉതകുന്നതാണ് ഈ കൃതി. നാമെല്ലാം നിയമപരമായ പ്രശ്നങ്ങളെ നേരിടാൻ നിയമവ്യവസ്ഥ അനുസരിച്ച് സംരക്ഷണത്തിനായി പോലീസുകാരെയാണ് ഇടനിലക്കാരായി സമീപിക്കാറുള്ളത്.
എന്നാൽ നമ്മുക്ക് താങ്ങായും തണലായും നിൽക്കേണ്ട ഒരു വിഭാഗം പോലീസുകാർ നിയമത്തെ കാറ്റിൽ പറത്തി കൈക്കൂലിയുടേയും ചൂഷണത്തിന്റേയും പുറകിലാണ് സഞ്ചരിക്കുന്നത്. നാം ഓരോരുത്തരും ഇവയെ തരണം ചെയ്ത് ജീവിക്കാൻ പഠിച്ചാൽ അടുത്ത തലമുറയ്ക്ക് ഏറെ ഗുണകരമാകും.
നാമെല്ലാം ഇന്ത്യയിൽ ജീവിക്കുമ്പോൾ നിയമത്തെ വളച്ചൊടിക്കുന്ന അധികാരികളെ ഭയക്കേണ്ട കാര്യമില്ല.
നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നമ്മുടെ മനസ്സിൽ ഭയം രൂപപ്പെടുത്തുന്നത്..... എല്ലാവർക്കും നിയമമനുസരിച്ച് പെരുമാറാൻ കഴിയണമെന്നില്ല..... എങ്കിൽ അതിന് കഴിയണം. കഴിയാവുന്ന തരത്തിലേയ്ക്ക് നമ്മൾ ഉയരണം. അതിനു വായിക്കണം, ചരിത്രം അറിയണം.
“ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യമാണ്.”
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉള്ള ഒരു ഇന്ത്യയാണ് നമ്മൾ സ്വപ്നം കാണേണ്ടത്.