നിഗൂഢമായ കുറ്റാന്വേഷണ കഥ പറയുന്ന അത്യന്തം സ്തോഭജനകമായ ഒരു നോവലാണ് 'ഇൻഫിനിറ്റം'. തുടർച്ചയായി നടക്കുന്ന കുറച്ച് കൊലപാതകങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ സാരാംശം. കമ്പനിയുടെ എം ഡി മാനുവേൽ, കേസ് അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥൻ എ സി പി ഡേവിഡ്, എസ് ഐ ദീപക്, കമ്പനിയിൽ ഇന്റർവ്യൂവിനായ് എത്തുന്ന ചെറുപ്പക്കാർ എമി, താര, നഥാൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കൊച്ചിയിലെ വലിയൊരു ഐ ടി കമ്പനിയാണ് 'ഇൻഫിനിറ്റം'. അവിടെ ജോലി ആഗ്രഹിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായ് കുറച്ച് ചെറുപ്പക്കാർ എത്തുന്നു. അതിൽ അഞ്ച് പേർ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു. ശേഷം ആ നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിന് അവർ അറിഞ്ഞോ അറിയാതെയോ സാക്ഷ്യം വഹിക്കുന്നു. തുടർന്നും പലയിടങ്ങളിലായി പലരും കൊല്ലപ്പെടുന്നു. എല്ലാ കൊലകൾക്കും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ കമ്പനിയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners