Share this book with your friends

Kaalam Chumbicha Maasidoniya / കാലം ചുംബിച്ച മാസിഡോണിയ

Author Name: Karoor Soman | Format: Hardcover | Genre : Literature & Fiction | Other Details

പര്‍വ്വതനിരകളിലൂടെ നടത്തുന്ന അപൂര്‍വ്വമായൊരു യാത്രാവിവരണമാണ്. ലോക സഞ്ചാരിയും മലയാള സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കാരൂര്‍ സോമന്‍, ഈ കൃതിയിലൂടെ വായനക്കാരനെ വെറും സ്ഥലങ്ങളില്‍ മാത്രമല്ല, ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മാവിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

ഓരോ അധ്യായവും വൈജ്ഞാനികവും ദാര്‍ശനികവുമായ ചിന്തകളോടെ ആരംഭിക്കുന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. യാത്രകള്‍ മനുഷ്യന്റെ വ്യക്തിത്വ വികാസത്തിലും വിശ്വാസവീക്ഷണങ്ങളിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ എഴുത്തുകാരന്‍ ആഴത്തില്‍ ആവിഷ്കരിക്കുന്നു. ബാല്‍ക്കന്‍ മലനിരകള്‍, ഒഹ്രിഡ് തടാകം, മദര്‍ തെരേസയുടെ ഭവനം, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പൈതൃകം, ദേവാലയങ്ങളും മസ്ജിദുകളും—ഇവയെല്ലാം കാവ്യാത്മകമായ ഭാഷയില്‍ അവതരിപ്പിക്കുന്നു.

യാത്ര ഒരു ദൂരയാത്ര മാത്രമല്ല, ആത്മാവിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണെന്ന സത്യമാണ് ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മലയാളത്തിലെ അപൂര്‍വ്വമായ ആത്മസംഭാഷണാത്മക യാത്രാവിവരണങ്ങളിലൊന്നായ കാലം ചുംബിച്ച മാസിഡോണിയ, യാത്രാസാഹിത്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഒരു മനോഹര കൃതിയാണ്.

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

കാരൂർ സോമൻ

കാരൂര്‍ സോമന്‍ ലോക റെക്കോര്‍ഡ് ജേതാവായ മലയാള സാഹിത്യകാരനും ലോക സഞ്ചാരിയുമാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ (34) പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായി യു.ആര്‍.എഫ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. ആമസോണ്‍ ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ ഉള്‍പ്പെടെ ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നാടകങ്ങള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, യാത്രാവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ തുടങ്ങി വിവിധ മേഖലകളിലായി 71 കൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1985 മുതല്‍ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളുടെയും പേര്‍ ‘ക’ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്നതെന്ന അപൂര്‍വ്വ സവിശേഷതയും അദ്ദേഹത്തിനുണ്ട്. അമ്പത്തിയേഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നു. ചരിത്രം, സംസ്കാരം, സാമൂഹ്യ ഭൂമിശാസ്ത്രം എന്നിവയെ ആത്മപരിശോധനയോടെ അവതരിപ്പിക്കുന്ന എഴുത്ത് ശൈലിയാണ് കാരൂര്‍ സോമന്റെ സാഹിത്യത്തിന്റെ പ്രത്യേകത.

Read More...

Achievements

+2 more
View All