കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ ലണ്ടനെ കേന്ദ്രമാക്കി ഇംഗ്ലണ്ടിന്റെ ചരിത്രവും സംസ്കാരവും സാമൂഹിക ജീവിതവും അടുത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു വ്യത്യസ്ത യാത്രാവിവരണമാണ്. വെറും നേര്‍കാഴ്ചകളിലൊതുങ്ങാതെ, “വരികള്‍ക്കിടയില്‍ വായിക്കണം” എന്ന സമീപനത്തോടെ നഗരത്തിന്റെ ആത്മാവിലേക്ക് കടന്നുചെല്ലാനുള്ള ശ്രമമാണ് ഈ കൃതി.
തേംസ് നദി, കൊട്ടാരങ്ങള്‍, ദേവാലയങ്ങള്‍, മ്യൂസിയങ്ങള്‍, സര്‍വ്വകലാശാലകള്‍, കാലം മായ്ക്കാത്ത ചരിത്രസ്മാരകങ്ങള്‍—ഇവയെല്ലാം ബ്രിട്ടന്റെ പൈതൃകബോധത്തിന്റെ തെളിവുകളായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. ശതകങ്ങള്‍ക്കുമുമ്പ് തന്നെ സാമൂഹിക ജീവിതത്തില്‍ വന്ന ചലനാത്മകമായ മാറ്റങ്ങളും മനുഷ്യകേന്ദ്രിതമായ ജീവിത മൂല്യങ്ങളും ഈ യാത്രയില്‍ വ്യക്തമായി ദൃശ്യമാകുന്നു.
മതത്തേക്കാള്‍ മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിച്ച ഒരു സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് പിന്നിലെ സംഗീതം, സാഹിത്യം, വായന, യാത്രകള്‍ എന്നിവയുടെ സ്വാധീനവും ഗ്രന്ഥകാരന്‍ സൂക്ഷ്മമായി പരിശോധിക്കുന്നു. കണ്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, അന്വേഷിച്ചറിഞ്ഞതുമായ അനുഭവങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ട ഈ കൃതി, ലണ്ടനെ വെറും ഒരു നഗരമായി മാത്രമല്ല, ഒരു സാംസ്‌കാരിക പാഠപുസ്തകമായി വായനക്കാരന് മുന്നില്‍ തുറന്നുവെക്കുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners