Share this book with your friends

Kaattuchilandikal / കാട്ടുചിലന്തികൾ

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

കാട്ടുചിലന്തികള്‍ മലയാള സാഹിത്യത്തിലെ ബഹുമുഖപ്രതിഭയായ കാരൂര്‍ സോമന്റെ ശക്തമായ സാമൂഹിക ബോധമുള്ള കഥാസമാഹാരമാണ്. പേരുപോലെ തന്നെ ജീവിതത്തിന്റെ ആന്തരസത്യങ്ങളും മനുഷ്യന്റെ മനസ്സും സമൂഹത്തിന്റെ ഇരുണ്ട കോണുകളും തുറന്നുകാട്ടുന്ന കഥകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘കൊറോണ ദൈവം’, ‘പ്രൊസ്‌കോ വൈന്‍’, ‘മടിയന്‍ മനോജ്’, ‘കാന്താരിപ്പെണ്ണ്’, ‘കൗണ്‍സിലര്‍ കാമാക്ഷി കരുണന്‍’, ‘മണ്ണിന്റെ മക്കള്‍’, ‘കൊറോണ പാമ്പുകള്‍’, ‘ദേവാലയ ഭൂതങ്ങള്‍’, ‘ഭ്രാന്തന്‍ അബു’ (സിനിമയായി) ഉള്‍പ്പെടെ പത്തൊന്‍പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേരളവും ഗള്‍ഫ് നാടുകളും പശ്ചാത്തലമാക്കി എഴുതപ്പെട്ട ഈ കഥകള്‍ സമകാലിക സാമൂഹിക, രാഷ്ട്രീയ, മത വ്യവസ്ഥകളെ സൂക്ഷ്മമായി ചോദ്യം ചെയ്യുന്നു.

പാവങ്ങളും അടിച്ചമര്‍ത്തപ്പെടുന്നവരും എന്നും ഇരകളായി മാറുന്ന കാലഘട്ടത്തില്‍, നന്മയുടെ നറുനിലാവായി മനുഷ്യപക്ഷത്ത് നിന്നു യാഥാര്‍ഥ്യങ്ങളോട് നേരിട്ട് ഏറ്റുമുട്ടുന്ന കഥകളാണിവ. മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയുകയും വിപ്ലവാത്മകമായ ചിന്തകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഈ കഥകള്‍ വായനക്കാരനെ ചിന്തിപ്പിക്കുകയും മാറ്റത്തിനായി ഉണര്‍ത്തുകയും ചെയ്യുന്നു. ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൂടെ ജീവിതത്തെയും സമൂഹത്തെയും പുതുതായി കാണാന്‍ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു കഥാസമാഹാരമാണ് കാട്ടുചിലന്തികള്‍.

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

കാരൂർ സോമൻ

കാരൂര്‍ സോമന്‍ ലോക റെക്കോര്‍ഡ് ജേതാവായ മലയാള സാഹിത്യകാരനും ലോക സഞ്ചാരിയുമാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ (34) പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായി യു.ആര്‍.എഫ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. ആമസോണ്‍ ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ ഉള്‍പ്പെടെ ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍, ബാലസാഹിത്യം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര–കായിക കൃതികള്‍ ഉള്‍പ്പെടെ 71 കൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്താണ് കാരൂര്‍ സോമന്റെ സാഹിത്യത്തിന്റെ മുഖമുദ്ര.

Read More...

Achievements

+2 more
View All