ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ പ്രണയാതുരുത്വമുണ്ട്. ആ നാട്ടിലുടെയുള്ള യാത്രകൾ ടീ.വി പെട്ടിയിൽ അടയിരുന്ന് കാണുന്ന കാഴ്ചകളല്ല അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൽബോധനവും ഉൾത്തുടുപ്പുകളുമാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസ്സ് വെളിപ്പെടുത്തുന്നു. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് 'കണ്ണിന് കുളിരായി' എന്ന സഞ്ചാര സാഹിത്യ കൃതി ലോകവിജ്ഞാനത്തിന്റെ ചെപ്പുതുറന്നു തരുന്നു. ഈ കൃതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ ലോകമെ ങ്ങുമുണ്ട്.ഹ്യൂൻസാങ്ങും മാർക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണ ത്തിൽപ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹ സികമായ യാത്രകൾ നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. 'കനക നക്ഷത്രങ്ങളുടെ നാട്ടിൽ' (ഓസ്ട്രീയ), 'കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ' (ഇംഗ്ലണ്ട്), 'കാഴ്ചകൾക്കപ്പുറം' (ഇറ്റലി), 'കുഞ്ഞിളം ദീപുകൾ'(ഫിൻലൻഡ്), 'കണ്ണിന് കുളിരായി' (ഫ്രാൻസ്), 'കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ), 'കടലിനക്കരെ ഇക്കരെ' (യൂറോപ്പ്), 'കന്യാസ്ത്രീ കാക്കകളുടെ നാട്' (ആഫ്രിക്ക) തുടങ്ങിയവ. സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യകാരന്മാർക്കെ സാധിക്കു. ഈ സഞ്ചാര സാഹിത്യ വൈഞ്ജാനിക കൃതി സന്തോഷത്തോടെ സമർപ്പിക്കുന്നു.