ബ്രിട്ടീഷ് രാജകുമാരൻ ആഫ്രിക്കയിലെ പ്രമുഖ രാജ്യമായ ബോട്‌സ്വാനയിൽ താമസമാക്കിയത് വെറു തെയല്ല. ലോകത്തു് മറ്റെങ്ങും കാണാത്ത വിധം ലോകസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ദർ ശിക്കാൻ സാധിക്കുന്നത്. ലോകസഞ്ചാരിയായ കാരൂർ സോമൻ സമ്പന്നമായ ഇവിടുത്തെ കാഴ്ചകൾ ഓരോ അദ്ധ്യായങ്ങളിലൂടെ പകർന്നു നൽകുന്നു. പ്രകൃതിയെ, വന്യമൃഗങ്ങളെപോലും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുന്ന രാജ്യങ്ങൾ അപൂർവ്വമാണ്. സൃഷ്ടിയുടെ ഉറവിടം ഇവിടുത്തെ കുന്നുകളിലും പാറമല കളിലുമെന്നവർ വിശ്വസിക്കുന്നു. നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്ന രാജ്യത്തെ സുന്ദരിമാർ ആടിപ്പാടി മഴ പെയ്യിക്കുന്നത്, ക്രിസ്തീയ വിശ്വാസപ്രകാരം കുർബാനക്ക് അപ്പത്തിന് പകരം പച്ചിറച്ചി ഭക്ഷിക്കുന്നത്, തീകുണ്ഡ ത്തിന് മുന്നിൽ നിന്ന് പ്രാർത്ഥനയിലൂടെ രോഗത്തിന് സൗഖ്യം പ്രാപിക്കുന്നത്, വനത്തിനുള്ളിൽ സഞ്ചരിക്കുന്ന വരെ മഞ്ഞിൻ കണങ്ങൾ പറത്തികൊണ്ടുപോകുന്നത്, പത്തി വിടർത്തി നിൽക്കുന്ന മുർഖനോടെ കാട്ടുമൂപ്പൻ കടന്നുപോകാൻ ആജ്ഞാപിക്കുമ്പോൾ അനുസരണയോടെ കടന്നുപോകുന്നത്, മരത്തിലിരിക്കുന്ന സിംഹത്തെ വനപാലകർ ചാക്കിലാക്കുന്നതെല്ലാം കൗതുകം മാത്രമല്ല ആരെയും ആശ്ചര്യപ്പെടുത്തുന്നു.
മലയാള സാഹിത്യത്തിൽ ആദ്യമായിട്ടാണ് ബോട്‌സ്വാനയെപ്പറ്റിയുള്ള വളരെ ആഴത്തിലും വർണ്ണാഭമായും എഴുതപ്പെട്ട ഒരു സഞ്ചാരസാഹിത്യ കൃതി കാണുന്നത്. ആഫ്രിക്കക്കാർ പ്രകൃതിയെ സ്വന്തം മക്കളെപ്പോലെ സംര ക്ഷിക്കുക മാത്രമല്ല മണ്ണിനെ കൊല്ലാത്ത വളക്കൂട്ടുകൾ, വിഷം തീണ്ടാത്ത കായ്കനികൾ ഇതെല്ലം പ്രകൃതിയെ ചുഷണം ചെയ്യുന്നവർക്ക് വലിയ ഗുണപാഠങ്ങളാണ് നൽകുന്നത്.വജ്രങ്ങൾ വിളയുന്ന ബോട്‌സ്വാനയെ പ്പറ്റിയെഴുതിയ 'കന്യാസ്ത്രീ കാക്കകളുടെ നാട്' കുട്ടികൾക്ക് ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കാം.