കാപ്പച്ചിനോ കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്. ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെ പൂന്തോട്ടത്തു വിനയകുമാർ ഗൾഫിലെ കൊടുംചൂടിലെ ജോലിത്തിരക്കിനിടയിൽ കാറ്റിലണയാത്ത തിരിപോലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു കഥാകാരൻ ആർജ്ജിച്ചെടുക്കുന്ന അറിവ്, അനുഭവങ്ങൾ, പ്രപഞ്ചബോധമാണ് കഥകളെ രൂപാന്തരപ്പെടുത്തുന്നത്. കഥകളെ കൂടുതൽ വികാരഭാവത്തോടെ, ശില്പഭദ്രതയോടെ,പുതുമ നിറഞ്ഞ പ്രമേയത്തിലൂടെ, കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിലെത്തിച്ചാൽ കഥാകാരൻ വിജയിച്ചു എന്നർത്ഥം. ഇങ്ങനെ സംഭവങ്ങളെ അതി സൂഷ്മതയോടെ ഹൃദിസ്ഥമാക്കി കഥയെഴുതുന്നവർ ചുരുക്കമാണ്. മനുഷ്യമനസ്സുകളെ പിടിച്ചുണർത്തുന്ന കഥകളാണ് സഞ്ചാരി, രാമക്കൽമേട്ടിലെ കടൽക്കാറ്റ്, നിഴൽ ചിത്രങ്ങൾ തുടങ്ങിയ പല കഥകളിലുമുള്ളത്...... - കാരൂർ സോമൻ (അവതാരികയിൽ നിന്ന്)