'മുഖം മൂടി' ഒരുപിടി കവിതകളുടെ സമാഹാരം.ഒന്നൊഴിയാതെ എല്ലാ കവിതകളും ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്നു.കവിതയുടെ വിഷയ സംബന്ധിയായ തെരഞ്ഞെടുപ്പിലും ലാളിത്യം ശ്രദ്ധേയമാണ്.വെവ്വേറെ വിഷയങ്ങയിലൂടെ യാത്ര ചെയ്യുന്ന കവി വിവിധദിശകളിലും കാലങ്ങളിലും നിന്ന് വീക്ഷണം ചെയ്യുന്നുമുണ്ട്.
ജീവിതം പലപ്പോഴും പുറം ലോകത്തിന് മുൻപിൽ കാണുന്നതും അറിയുന്നതും യാഥാർഥ്യവുമായി ബന്ധവുമു ണ്ടായിരിക്കില്ല.അറിയപ്പെടാത്ത ജീവിതവും അനുഭവവും ചില നുറുങ്ങു ചിന്തകളുമാണ് 'മുഖംമൂടി : അറിയാത്തലോകം ' എന്ന കവിതാസമാഹാരത്തിലൂടെ വ്യക്തമാക്കുന്നത്.