ഈ നോവലിലെ നന്ദിനി,ഗ്രാമീണന്താരീക്ഷത്തിൽ ജനിച്ചുവളർന്ന അനേകം കഴിവുറ്റ പെൺകുട്ടികളുടെ പ്രതിനിധിയാണ്. വളരാനും, വളർന്നു പന്തലിക്കാൻ കഴിയാതെ അകാലത്തിൽ കൂമ്പടഞ്ഞു പോകുന്ന പ്രതിഭാധനരായ സാധാരണക്കാരികളുടെആരും അറിയാതെ പോകുന്ന വിതുമ്പലുകൾജോൺസണെപോലൊരു സഹായിഉണ്ടായിരുന്നെങ്കിൽ ഉയരങ്ങൾഎത്തിപ്പിടിക്കാനവർക്ക്‌സാധിക്കുമായിരുന്നേനെ. പക്ഷേ...
ഇവിടെ ജോൺസൺ എന്റെതന്നെ മോഹമായിരുന്നു. വിരൽതുമ്പിൽ പിടിച്ച് വഴിനടത്താൻ അത്തരമൊരു കൂട്ടുഉണ്ടായിരുന്നെങ്കിലെന്ന മോഹം. ഇന്ന് വാർദ്ധക്യത്തിൽ ഇതൊരു നഷ്ടബോധമാണ്. സാഹചര്യങ്ങളുടെ മുള്ളുവേലിക്കകത്ത് ഞെരിഞ്ഞമർന്ന അനേകം സ്ത്രീകൾ ഈ നോവൽ വായിക്കുമ്പോൾ ജോൺസണെലഭിക്കാത്തതിൽ ഖേദിക്കും - ഒരു നല്ല നായകൻ!വിരൽത്തുമ്പിൽ കോർത്തുപിടിച്ച്ഇണയെ ഉയർത്തുവാൻ സന്മനസ്സുള്ളധിഷ്ണശാലിനഷ്ട ബാല്യ കൗമാര യൗവ്വന ങ്ങളിൽ,ആഗ്രഹിച്ച ധീര യുവാവ്! ഇന്ന് വീർപ്പുമുട്ടലുകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര യാവാൻ മോഹിക്കുന്ന അനേകംപെൺകുട്ടികളുണ്ട്. സമൂഹത്തിന്റെചട്ടക്കൂടുകൾ ലംഘിക്കാനും പറന്നുയരാനും പറ്റാതെ നിലം പൊത്തുന്ന ഇയ്യാംപാറ്റകൾ! അവിടെയാണ് ഒരു നല്ല മനുഷ്യന്റെ വലുപ്പം നാമറിയുന്നത്. നിസ്വാർത്ഥ സ്‌നേഹത്തിലൂടെ ഇണയെ വളർത്തുന്ന കരുത്തുള്ള യുവാവ്.നമുക്ക് കാത്തിരിക്കാം. നന്മയുള്ള മനസ്സുകളെ
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners