കുട്ടികളുടെ മനസ്സിനെ രമിപ്പിക്കുന്ന നിരവധി കുട്ടിക്കഥകളും കുട്ടിക്കവിതകളും അവതരിപ്പിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠനേടിയ ശ്രീ ജോസ് ഗോതുരുത്ത് എഴുതിയ കുട്ടിക്കവിതകളുടെ സമാഹാരം 'പുന്നാരച്ചെപ്പ്' അഭിമാനപുരസരം അവതരിപ്പിക്കുകയാണ്. കുട്ടികള്‍ക്കു ആനന്ദത്തിലൂടെ ബുദ്ധിവികാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകന്‍ കൂടിയായിരുന്ന ജോസ്് മാസ്്റ്റര്‍ ഈ കൃതി രചിച്ചിട്ടുള്ളത്. പഞ്ചതന്ത്രത്തേയും ഹിതോപദേശകഥകളേയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നീതിശാസ്ത്രത്തിന്റെ ബാലപാഠങ്ങളിലേക്കുള്ള വാതായനങ്ങള്‍ അദ്ദേഹം ഈ കൃതിയിലൂടെ തുറന്നിടുകയാണ്. കുട്ടികളെ പുസ്തകങ്ങളുടെ ലോകത്തേക്കാകര്‍ഷിക്കാനായി മനോഹരമായ ബഹുവര്‍ണ്ണ ചിത്രങ്ങളും ഈ കൃതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.കലാകാരനും അധ്യാപകനുമായ ശ്രീ സഞ്ജയ് ജാംഗിറാണ് ചിത്രങ്ങളും കവറും തയ്യാറാക്കിയിരിക്കുന്നത്്. മലയാണ്മയുടെ ഗന്ധം നിലനിര്‍ത്തുന്ന ഈ കൃതി ഏവരും ഇരുകൈയ്യുംനീട്ടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.