ഏകാന്തതയുടെ വേളകളിൽ അസ്വസ്ഥമാകുന്ന മനം സനേഹത്തിന വേണ്ടി ഉഴറുമ്പോൾ ആരാരും ആവശ്യപ്പെടാത്ത ഹൃദയത്തിൽ പ്രണയം കവിതയായി ഒഴുകുന്നു. ഒരു പക്ഷേ സ്നേഹം അനുഭവിക്കാത്തവരുടെ ഉൾത്തുടിപ്പുകളാകാം കവിതകൾ. സ്നേഹം അനുഭവിക്കുന്നവർക്ക സ്നേഹിക്കാനേ നേരമുണ്ടാകൂ, കവിതകൾ അവർ ജീവിച്ചു തീർക്കുന്നു. കവിതകൾ അതിനാൽ നഷ്ട സ്നഹത്തിന്റെ വചസ്സുകളാകുന്നു