ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷെറീന കെ.ആർ സൃഷ്‌ടിച്ച നോവലാണ് സ്വപ്ന സഞ്ചാരിണി. തികച്ചും പുരോഗമന ചിന്താഗതിക്കാരനായ ഒരച്ഛന്റെ രണ്ടു മക്കളാണ് അദീപയും, അമേയയും. പതിനാറാം വയസ്സിൽ ഋതു മതിയായ അദീപയുടെ സ്വപ്നങ്ങളിൽ അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അയാളുടെ പ്രണയവും ആർദ്രധയാർന്ന സ്പർശനങ്ങളും സ്വപ്നമാണെങ്കിൽ പോലും അവളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഓരോ ദിവസം കടന്നുപോകുംതോറും അവൾ അയാളുമായി പ്രണയത്തിലാകാൻ തുടങ്ങി. അത് അവളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുള്ളതാണ് ഈ നോവലിലൂടെ കഥാകൃത്ത് വിവരിക്കുന്നത്. സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടങ്ങളാണ് ഈ കഥയിൽ ഉള്ളത്.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners