You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
കൃഷ്ണകുമാറിന്‍റെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന നോവല്‍ ക്രാഫ്റ്റില്‍ തീവണ്ടിയാത്രയും ഋതുകൃഷ്ണയുടെ ഓര്‍മ്മകളും കഥാഗതിയില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നുണ്ട്. തുടര്‍ന്ന്
ഈ നോവല്‍ ഒരു ക്രൈംത്രില്ലറിന്‍റെ അനുഭവതലങ്ങളിലൂടെ വായനക്കാരനെ നയിക്കുമെന്നത് വാസ്തവമാണ്. തീവണ്ടിയാത്രയില്‍ നാം കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ ഓര്‍മ്മകളില്‍ തെളിച്ച് കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നാം തയ്യാറാകും. ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥയെ ഈയല്‍, വണ്ട് എന്നീ നാമകരണങ്ങളിലൂടെ നോവലിസ്റ്റ് കൃത്യമായി വരച്ചിടുന്നു. ഒറ്റപ്പെടലും അവഗണനയും ഒരു മനുഷ്യനില്‍ എന്ത് രാസമാറ്റം നടത്തുമെന്നതിന് അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെ നാം അറിയണം. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം വഴി തേടിയ കൃഷ്ണകുമാറിനെ ജീവിതം വേറിട്ട വഴികളിലൂടെ കൈപിടിച്ച് നടത്തുന്നു. ആകസ്മികതകളിലുടെ അയാളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. നാടുവിട്ടാല്‍ തന്‍റെ മകന്‍ പ്രശസ്തനാക്കും എന്ന ജാതകഫലം തിരിച്ചറിയുമ്പോള്‍ തന്നെ തന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് മകനെ വിലക്കുന്ന അച്ഛന്‍ നമ്പൂതിരി സവര്‍ണ്ണാധമബോധത്തെ ആളിക്കത്തിക്കുന്ന കഥാപാത്രമാണ്.
സദാചാരബോധത്തെയും കുടുംബബന്ധങ്ങളെയും മൂല്യങ്ങളെയും ഇതിലെ കഥാപരിസരങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഓര്‍മ്മകളിലൂടെ യാത്രയിലൂടെ വികസിക്കുന്ന ഈ നോവലില്‍ നോവലിസ്റ്റിന്‍റെ ചിന്തകളും പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും പ്രതിഫലിക്കുന്നതു കാണാം. സാധാരണ വായനക്കാരെ ഈ നോവല്‍ തൃപ്തിപ്പെടുത്തുമെന്ന വിശ്വാസത്തോടെ മികച്ച വായനക്കാരിലേക്ക് 'തീപ്പാളങ്ങള്‍' എത്തട്ടെ എന്ന് ആശംസിക്കുന്നു.
ജോണ്‍സണ്‍ ഇരിങ്ങോള്‍
എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത ്ഇരിങ്ങോള്‍ ഗ്രാമത്തില്‍ പാറയ്ക്കല്‍ മത്തായിയുടെയും അന്നമ്മയുടെയും അഞ്ച് മക്കളില്‍ രണ്ടാമനായി 1967 ജൂണ്‍മാസം 20 തീയതി ജനനം. ഗവണ്‍മെന്‍റ് ബേസിക് ട്രെയിനിംഗ് സ്കൂള്‍ (ഇപ്പോഴത്തെ ഡയറ്റ്) കുറുപ്പംപടി, എം.ജി.എം.എച്ച്. എസ്.എസ്. കുറുപ്പംപടി, മൂക്കന്നൂര്‍ ബാലനഗര്‍ ഇന്‍സിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പാലക്കാട് വാളയാര്‍ മലബാര്‍ സിമന്‍റ്സ് അപ്രന്‍റിസ്ഷിപ്പിനു ശേഷം ഡല്‍ഹി, ദുബായ്, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
പുസ്തകം : നിഴല്‍കൂത്ത് (നോവല്‍)
ഭാര്യ : ജെസ്സി ജോണ്‍
മക്കള്‍ : ജീസ് ജോണ്‍, ജീനോ ജോണ്‍
വിലാസം : പി.എം. ജോണ്‍
പാറയ്ക്കല്‍ വീട്
ഇരിങ്ങോള്‍ പി.ഒ.
പീച്ചനാംമുകള്‍
പെരുമ്പാവൂര്‍, പിന്‍. 683 545
ഫോണ്‍ : 99619 97313
The items in your Cart will be deleted, click ok to proceed.