തൃശൂരിൽ ജനിച്ചു വളർന്ന ഒരു ചുണകുട്ടി. വടക്കും നാഥനെ വണങ്ങുന്നത് നിത്യ ജീവിതത്തിലെ ഭാഗമാക്കിയവൾ. അവളുടെ ആഗ്രഹങ്ങൾ ആരേയും വേദനിപ്പിക്കാതെ നേടിയെടുക്കാൻ കഴിവുള്ളവൾ. നല്ല ജോയ്‌ഫുൾ ആയി എപ്പോഴും കാണാൻ സാധിക്കുന്നവൾ.
പാലായിലെ അതിപുരാതന ക്രിസ്റ്റിയൻ ഫാമിലിയിൽ വിവാഹം കഴിഞ്ഞു എത്തി പിന്നെ ആ വീടിന്റെ വിളക്കാകുന്നവൾ. അവിടത്തെ ഇഷ്യൂസ് തന്റെയും കൂടിയാണെന്ന് മനസിലാക്കി ശത്രുക്കളേ ഉൻമൂലനം ചെയ്യാൻ തൻറെ ഭർത്താവിനും കുടുംബത്തിനും ഒപ്പം തോളോട് തോള് ചേർന്ന് നില്കുന്നവൾ.
അവളാണ് എന്റെ അലംകൃത എന്ന് പേരുള്ള അല്ലി.