അന്ത്യകാല സഭയിൽ വേറൊരു യേശുവിനെയും വേറൊരു സുവിശേഷത്തെയും പ്രസംഗിച്ച് മനുഷ്യരെ പ്രസാദിപ്പിച്ചു ജനത്തെ വഞ്ചിക്കുന്ന സുവിശേഷകരുടെ എണ്ണം തുലോം വർ
ദ്ധിച്ചുകൊണ്ടി രിക്കുന്നു. എന്നാൽ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാവുന്നവരും ദൈവത്തെ പ്രസാദിപ്പിക്കുന്നവരുമായ വിശ്വസ്ത ദാസരെയാണ് അന്ത്യകാല ഉണർവ്വിന് ദൈവത്തിനാവശ്യം.ദൈവപ്രസാദത്തിനെന്തു ചെ യ്യണമെന്നു തിരുവച നാടിസ്ഥാനത്തിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് "അന്ത്യകാല ഉണർവ്വ് ദൈവപ്രസാദമുള്ളവരിലൂടെ" എന്ന ഈ ചെറുഗ്രന്ഥം. അന്ത്യകാല ഉണർവ്വ് ആഗ്രഹിക്കുന്നവർക്കു തീർച്ചയായും ഇതൊരു മാർഗ്ഗദർശിയാണ്. പ്രാർത്ഥനയോടെ വായിച്ചാലും.........