"മിഴിയീർപ്പം ", " ഒരിഴ " എന്നീ രണ്ടു കവിതസമാഹാരങ്ങൾ 2013 ൽ പ്രസിദ്ധീകരിച്ചു. 2017 ൽ "കളിക്കോ പ്പുകൾ " എന്ന കഥാസമാഹാരം വെളിച്ചം കണ്ടതിനുശേഷം പലപ്പോഴായി എഴുതി വെച്ച ഈ കവിതകൾ 2021ൽ നിങ്ങളുടെ മുന്നിൽ സമർപ്പിയ്ക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്
പ്രകൃതിയിലേയ്ക്ക് സ്വയം തുറന്നു വെയ്ക്കുന്നവരാണ് കവികൾ. അവരുടെ കാഴ്ചകളിലത്രയും പ്രകൃതിയ്ക്ക് അനേകം നിറങ്ങളും വഴികളും തുറസ്സുകളുമാണുള്ളത്.
അങ്ങനെ ഒരു തുറസ്സിൽ നിന്നാണ് ലതീഫ് നായക്കുട്ടിയോട് ഇടപെടുന്നത്. കൊറ്റിയും പൊന്മയും നൈതികതയുടെ
ഭാഗം ആവുന്നത്.
അത്ര പതിവില്ലാത്ത വിധം ചില ഇംഗ്ലീഷ് രചനകളും,അതിൻ്റെ സ്വന്തം വിവർത്തനങ്ങളും നിണപ്പാടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners